Quantcast

ആഗോള ജീവകാരുണ്യ പ്രവർത്തനത്തിന് ഇർസ് സായിദ് ഫൗണ്ടേഷൻ

ആഗോള തലത്തിൽ യുഎഇ ചെയ്തു കൊണ്ടിരിക്കുന്ന ജീവകാരുണ്യ-മാനുഷിക പ്രവർത്തനങ്ങൾ വിപുലപ്പെടുത്തുകയും ഏകോപിപ്പിക്കുകയുമാണ് ഫൗണ്ടേഷന്റെ ലക്ഷ്യം

MediaOne Logo

Web Desk

  • Published:

    28 Oct 2024 4:07 PM GMT

ആഗോള ജീവകാരുണ്യ പ്രവർത്തനത്തിന് ഇർസ് സായിദ് ഫൗണ്ടേഷൻ
X

ദുബൈ: അന്താരാഷ്ട്ര തലത്തിൽ യുഎഇയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ വികസിപ്പിക്കാനും ഏകോപിപ്പിക്കാനും പുതിയ ഉത്തരവ് പുറപ്പെടുവിച്ച് യുഎഇ പ്രസിഡണ്ട്. ഇർസ് സായിദ് എന്ന പേരിലുള്ള ഫൗണ്ടേഷനാണ് ഉത്തരവിലൂടെ രൂപം നൽകിയത്. അബൂദബിയാണ് ആസ്ഥാനം. ഗസ്സ, ലബനാൻ അടക്കമുള്ള പ്രദേശങ്ങളിലെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്ന വേളയിലാണ് പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിൻ സായിദ് ഇർസ് സായിദെന്ന പേരിൽ പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്.

ആഗോള തലത്തിൽ യുഎഇ ചെയ്തു കൊണ്ടിരിക്കുന്ന ജീവകാരുണ്യ-മാനുഷിക പ്രവർത്തനങ്ങൾ വിപുലപ്പെടുത്തുകയും ഏകോപിപ്പിക്കുകയുമാണ് ഫൗണ്ടേഷന്റെ ലക്ഷ്യം. രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്‌യാൻ ഉയർത്തിപ്പിച്ച മാനുഷിക മൂല്യങ്ങളുടെ ഓർമയ്ക്കായാണ് പദ്ധതിക്ക് സായിദിന്റെ പൈതൃകം എന്നർഥം വരുന്ന ഇർസ് സായിദ് എന്ന പേരു നൽകിയത്.

സായിദ് ചാരിറ്റബ്ൾ ആന്റ് ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ, ഖലീഫ ബിൻ സായിദ് ആൽ നഹ് യാൻ ഫൗണ്ടേഷൻ, എമിറേറ്റ്‌സ് ഫൗണ്ടേഷൻ, ക്ലീൻ റിവേഴ്‌സ്, ഖലീഫ അവാർഡ് ഫോർ എജ്യുക്കേഷൻ എന്നിങ്ങനെ നിലവിലുള്ള നിരവധി ജീവകാരുണ്യ, വിദ്യാഭ്യാസ, മാനുഷിക പദ്ധതികൾ ഇനി ഇർസ് സായിദിന് കീഴിലാകും. അന്താരാഷ്ട്ര ജീവകാരുണ്യ മേഖലയോട് യുഎഇ കാണിക്കുന്ന പ്രതിബദ്ധതയുടെ ഭാഗമാണ് ഇർസ് സായിദെന്ന് ഉപപ്രധാനമന്ത്രി ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ് യാൻ പറഞ്ഞു. ആഗോള തലത്തിൽ ക്രിയാത്മകമായ ഗുണഫലങ്ങൾ ഇതുകൊണ്ടുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

TAGS :

Next Story