Quantcast

ദുബൈ മാരത്തണിൽ എതോപ്യൻ വിജയഗാഥ

പുരുഷ-വനിതാ വിഭാ​ഗത്തിൽ ആദ്യ പത്തു സ്ഥാനങ്ങൾ സ്വന്തമാക്കിയത് എത്യോപൻ അത്‌ലറ്റുകൾ.

MediaOne Logo

Web Desk

  • Published:

    12 Jan 2025 4:38 PM GMT

ദുബൈ മാരത്തണിൽ എതോപ്യൻ വിജയഗാഥ
X

ദുബൈ: ദുബൈ മാരത്തണിലെ പുരുഷ-വനിതാ വിഭാഗങ്ങളിൽ എതോപ്യൻ ഓട്ടക്കാർ ചാമ്പ്യന്മാരായി. ബുതെ ഗെമെച്ചുവാണ് പുരുഷ ചാമ്പ്യൻ. വനിതാ വിഭാഗത്തിൽ ബെദതു ഹിർപ ഒന്നാം സ്ഥാനത്തെത്തി. രണ്ടു വിഭാഗത്തിലും ആദ്യ പത്തു സ്ഥാനങ്ങൾ സ്വന്തമാക്കിയത് എതോപ്യൻ അത്‌ലറ്റുകളാണ്‌.

ദുബൈ മാരത്തണിലെ കന്നിയങ്കത്തിലാണ് ഗെമച്ചുവിന്റെ കിരീടനേട്ടം. രണ്ടു മണിക്കൂർ നാല് മിനിറ്റ് അമ്പത് സെക്കൻഡിലാണ് ഇരുപത്തിമൂന്നുകാരൻ ഓട്ടം പൂർത്തിയാക്കിയത്. എതോപ്യയുടെ തന്നെ ബെറെഹാനു സെഗു രണ്ടാമതെത്തി. ഷിഫെറ തംറും മൂന്നാം സ്ഥാനം സ്വന്തമാക്കി.

വനിതാ വിഭാഗത്തിൽ കടുത്ത പോരാട്ടത്തിനൊടുവിലാണ് ഹിർപ ചാമ്പ്യൻ പട്ടം സ്വന്തമാക്കിയത്. എതോപ്യയുടെ തന്നെ ദെറ ദിദ രണ്ടാമതെത്തി. നാലു സെക്കൻഡിന്റെ വ്യത്യാസത്തിലാണ് ഹിർപയുടെ കിരീട നേട്ടം. രണ്ട് മണിക്കൂർ പതിനെട്ട് മിനിറ്റ് ഇരുപത്തിയേഴ് സെക്കൻഡിലാണ് ഹിർപ ഓട്ടം പൂർത്തിയാക്കിയത്. നാലു സെക്കൻഡ് വ്യത്യാസത്തിൽ ദിദയും.

എൺപതിനായിരം യുഎസ് ഡോളറാണ് ഒന്നാം സ്ഥാനക്കാർക്കുള്ള സമ്മാനത്തുക. വിവിധ വിഭാഗങ്ങളിലായി 17000 പേരാണ് ഓട്ടത്തിനായി രജിസ്റ്റർ ചെയ്തിരുന്നത്.

TAGS :

Next Story