Quantcast

നൂറുകണക്കിന് പൈലറ്റുമാരെയും ജീവനക്കാരെയും റിക്രൂട്ട് ചെയ്യാനൊരുങ്ങി ഇത്തിഹാദ് എയർവേസ്

ഇത്തിഹാദ് എയർവേസിൽ ഒട്ടേറെ തൊഴിലവസരങ്ങൾ

MediaOne Logo

Web Desk

  • Updated:

    2024-06-27 19:05:06.0

Published:

27 Jun 2024 5:18 PM GMT

Etihad Airways is set to recruit hundreds of pilots and staff
X

ദുബൈ: അടുത്ത ഒന്നര വർഷത്തിനുള്ളിൽ നൂറുകണക്കിന് പൈലറ്റുമാരെയും ജീവനക്കാരെയും റിക്രൂട്ട് ചെയ്യാനുള്ള വലിയ പദ്ധതിയുമായി ഇത്തിഹാദ് എയർവേസ്. 2030 ഓടെ സർവീസുകളുടെ എണ്ണം ഇരട്ടിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. മലയാളികൾ ഉൾപ്പെടെയുള്ളവർക്കും ഇതിന്റെ ഗുണഫലം ലഭിക്കും.

എട്ട് യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള റിക്രൂട്ടിങ് നടപടികളാണ് മുന്നിലുള്ളതെന്ന് ഇത്തിഹാദ് എയർവേസ് അറിയിച്ചു. സൈപ്രസ്, ബൾഗേറിയ, അൽബേനിയ, റൊമാനിയ, ഹംഗറി, പോളണ്ട് ഉൾപ്പെടെ വിവിധ യൂറോപ്യൻ രാജ്യങ്ങളിലേക്കാണ് ഇത്തിഹാദ് അടിയന്തര വികസനം ലക്ഷ്യമിടുന്നത്. എയർ ബസ് എ 320, എ. 350, എ.380 എന്നിവക്കു പുറമെ വിവിധ ബോയിങ് വിമാനങ്ങളും സർവീസ് വിപുലീകരണത്തിന്റെ ഭാഗമായി ഉറപ്പാക്കും.

ഇന്ത്യ ഉൾപ്പെടെ ഏഷ്യൻ രാജ്യങ്ങളിലേക്കും കൂടുതൽ സർവീസുകൾ ഒരുക്കാനുള്ള നീക്കത്തിലാണ് ഇത്തിഹാദ് എയർവേസ്. ചുരുങ്ങിയത് പുതുതായി രണ്ടായിരം പൈലറ്റുമാരെയെങ്കിലും നിയമിക്കാനാണ് ഇത്തിഹാദ് തീരുമാനം. അടുത്ത വർഷത്തോടെ റിക്രൂട്ട്‌മെൻറ് നടപടികൾ പൂർത്തീകരിക്കും. കാബിൻ ക്രൂ ഉൾപ്പെടെ ആയിരക്കണക്കിന് തൊഴിലവസരങ്ങളാണ് കമ്പനി മുന്നിൽ കാണുന്നത്. മികച്ച ശമ്പളവും ആനുകൂല്യങ്ങളുമാണ് ഇത്തിഹാദ് ഓഫർ ചെയ്യുന്നത്. ആഗോള തലത്തിൽ ട്രാവൽ മേഖലയിൽ രൂപപ്പെട്ട ഉണർവ് മുൻനിർത്തി ഇത്തിഹാദിനു പുറമെ മറ്റു വിമാന കമ്പനികളും പുതിയ നിയമന പദ്ധതികളുമായി രംഗത്തുണ്ട്.



TAGS :

Next Story