Quantcast

തിരുവോണത്തിന് ഒരുങ്ങി പ്രവാസികളും; ഓണാശംസകൾ നേർന്ന് പ്രമുഖർ

MediaOne Logo

Web Desk

  • Published:

    29 Aug 2023 4:25 AM GMT

Onam
X

തിരുവോണത്തെ ഗംഭീരമായി ആഘോഷിക്കാൻ ഗൾഫിലെ പ്രവാസികളും ഒരുങ്ങി. വീട്ടിലും ഓഫീസിലും ഓണാഘോഷം ഗംഭീരമാക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ് മറുനാട്ടിലെ മലയാളികൾ.

കടൽകടന്ന് മലയാളിയെ തേടി ഒരുവിധം ഓണക്കാഴ്ചകളൊക്കെ ഗൾഫിലെത്തിയിട്ടുണ്ട്. തുമ്പയും, ചെത്തിയും,മന്ദാരവുമൊന്നും ഇല്ലെങ്കിലും ദിവസങ്ങളോളം വാടാതെ നിൽക്കുന്ന വാടാർമല്ലി, ചെണ്ട് മല്ലി, ജമന്തി എന്നിവ പൂക്കളമൊരുക്കാൻ നേരത്തേ വിപണിയിലെത്തിയിട്ടുണ്ട്. സദ്യവട്ടമൊരുക്കാൻ കുടുംബങ്ങൾ വാഴയിലയടക്കം വാങ്ങാൻ പായുമ്പോൾ എല്ലാം റെസ്റ്റോറൻ്റുകളെ ഏൽപിച്ച് കാത്തിരിക്കുന്നവരാണ് ഏറെയും.

പ്രമുഖ പാചകവിദഗ്ധർ സദ്യയൊരുക്കാൻ നാട്ടിൽ നിന്ന് എത്തിയിട്ടുണ്ട്. ഡോ. ആസാദ് മൂപ്പൻ, എംഎ യൂസഫലി തുടങ്ങിയവർ മലയാളികൾക്ക് തിരുവോണ ആംശകൾ നേർന്നു. എത്ര ബുദ്ധിമുട്ടിയായാലും നാടിന്റെ ഓർമകളിൽ ഓണമാഘോഷിക്കുകയാണ് യുഎഇയിലെ മലയാളികൾ.

TAGS :

Next Story