പണം നൽകാൻ മുഖം മതി; അബൂദബിയിൽ ഫേസ്പേ സംവിധാനം നിലവില്‍ വന്നു
അബൂദബി റീം ഐലന്റിലെ സ്കൈടവറിൽ പ്രവർത്തിക്കുന്ന ബി സ്റ്റോറിലാണ് മുഖം കാണിച്ച് പണം നൽകാനുള്ള സംവിധാനം ഏർപ്പെടുത്തിയത്
ഫേസ് പേ സംവിധാനം ഉപയോഗിച്ച് പണം ഈടാക്കുന്ന മിഡിലീസ്റ്റിലെ ആദ്യ സ്ഥാപനം അബൂദബിയിൽ പ്രവർത്തനം ആരംഭിച്ചു. ഇവിടെ പണം നൽകാൻ ഉപഭോക്താക്കൾ മുഖമൊന്ന് കാണിച്ചാൽ മതി. അബൂദബി റീം ഐലന്റിലെ സ്കൈടവറിൽ പ്രവർത്തിക്കുന്ന ബി സ്റ്റോറിലാണ് മുഖം കാണിച്ച് പണം നൽകാനുള്ള സംവിധാനം ഏർപ്പെടുത്തിയത്. ഇതിനായി ഉപഭോക്താക്കൾക്ക് ഫേസ് പേ എന്ന മൊബൈൽ ആപ്പ് ഉണ്ടായിരിക്കണം.
കടയിൽ നിന്ന് എടുക്കുന്ന സാധനങ്ങൾ ഏതെല്ലാമാണെന്ന് എ ഐ സംവിധാനം തിരിച്ചറിയും പണം നൽകേണ്ട സ്ഥലത്ത് സ്കാനറിൽ മുഖം കാണിച്ചാൽ ഉടപാട് പൂർത്തിയാക്കാം. കോളിങ് ആപ്പായ ബോട്ടിമിന്റെ ഉടമകളായ അസ്ട്ര ടെക്കാണ് ഈ സംവിധാനത്തിന് പിന്നിൽ. ഫേസ് പേ ഇല്ലാത്തവർക്ക് ബാങ്ക് കാർഡുകൾ ഉപയോഗിക്കാം.
Next Story
Adjust Story Font
16