ഫിഫ ക്ലബ്ബ് വേള്‍ഡ് കപ്പ്: 90 ശതമാനം ടിക്കറ്റുകളും വിറ്റുതീര്‍ന്നതായി സൗദി ഫുട്ബോൾ ഫെഡറേഷൻ
ഇതുവരെ 100 ലേറെ രാജ്യങ്ങളിൽ നിന്നുള്ള 15 ലക്ഷത്തിലേറെ പേർ ടിക്കറ്റുകൾ സ്വന്തമാക്കി
ജിദ്ദ: ഈ മാസം ജിദ്ദയിൽ നടക്കുന്ന ഫിഫ ക്ലബ്ബ് വേൾഡ് കപ്പ് മത്സരങ്ങളുടെ 90 ശതമാനം ടിക്കറ്റുകളും വിറ്റുതീർന്നതായി സൗദി ഫുട്ബോൾ ഫെഡറേഷൻ അറിയിച്ചു. ഇതുവരെ 100 ലേറെ രാജ്യങ്ങളിൽ നിന്നുള്ള 15 ലക്ഷത്തിലേറെ പേർ ടിക്കറ്റുകൾ സ്വന്തമാക്കി. ജിദ്ദയിലെ രണ്ട് സ്റ്റേഡിയങ്ങളിലായാണ് മുഴുവൻ മത്സരങ്ങളും നടക്കുക. ഈ മാസം 12 മുതൽ 22 വരെ ജിദ്ദയിലെ രണ്ട് സ്റ്റേഡിയങ്ങളിലായാണ് ഫിഫ ക്ലബ്ബ് വേൾഡ് കപ്പ് മത്സരങ്ങൾ നടക്കുക. 90 ശതമാനം ടിക്കറ്റുകളും ഇതിനോടകം വിറ്റ് തീർന്നു. 100 ലേറെ രാജ്യങ്ങളിൽ നിന്നുള്ള 15 ലക്ഷത്തിലേറെ പേർ ഇത് വരെ ടിക്കറ്റുകൾ സ്വന്തമാക്കി.
സൗദി അറേബ്യ, ഈജിപ്ത്, ബ്രസീൽ, ഇന്ത്യ, ബ്രിട്ടൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ് ഏറ്റവുമധികം ടിക്കറ്റുകൾ വാങ്ങിയത്. ഇതാദ്യമായി ഇത്തവണ ആതിഥേയ രാജ്യത്തിന് പുറത്തുള്ള ആറു ക്ലബ്ബുകളുടെ പരിശീലന ആസ്ഥാനങ്ങൾ ഒരേ സ്ഥലത്ത് കേന്ദ്രീകരിക്കും. സൗദി ലീഗ് ചാമ്പ്യന്മാരായ ജിദ്ദയിലെ ഇത്തിഹാദ് ക്ലബ്ബും, ബ്രിട്ടനിലെ മാഞ്ചസ്റ്റർ സിറ്റിയും ഉൾപ്പെടെ ഏഴ് ക്ലബ്ബുകളാണ് ഇത്തവണ ഫിഫ ക്ലബ്ബ് ലോകകപ്പിൽ ഏറ്റ് മുട്ടുക.
ഡിസംബർ 18, 19 തിയതികളിലാണ് സെമി ഫൈനൽ മത്സരങ്ങൾ. തുടർന്ന് ഡിസംബർ 22ന് രാത്രി 9 മണിക്ക് ഫൈനൽ പോരാട്ടം നടക്കും. നിലവിലെ ഫോർമാറ്റിൽ നടക്കുന്ന അവസാനത്തെ ക്ലബ്ബ് ലോകകപ്പ് മത്സരമാണിത്. 32 ടീമുകളുട പങ്കാളിത്തത്തോടെ പുതിയ ഫോർമാറ്റിൽ 2025 ൽ അമേരിക്കയിലാണ് അടുത്ത മത്സരം.
Adjust Story Font
16