ഫിഫ ലോകകപ്പ്;രണ്ടാഴ്ചയ്ക്കുള്ളിൽ ദുബൈയിൽനിന്ന് ദോഹയിലേക്ക് പറന്നത് 1.5 ലക്ഷം ആരാധകർ
ഫിഫ ലോകകപ്പ് ആരംഭിച്ച് രണ്ടാഴ്ച പിന്നിടുമ്പോൾ 150,000 ഫുട്‌ബോൾ ആരാധകരാണ് ദുബായിൽ നിന്ന് ദുബൈയിൽനിന്ന് ദോഹയിലേക്ക് പറന്നിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ഫുട്‌ബോൾ മാമാങ്കം ഇതാദ്യമായി മിഡിൽ ഈസ്റ്റിലെത്തിയതോടെ ഖത്തറിനും യു.എ.ഇക്കും പുറമേ, അറേബ്യൻ മേഖലയിലാകെ ഫുട്‌ബോൾ ജ്വരം പിടിമുറുക്കിയിരിക്കുകയാണ്.
നിലവിൽ ഫ്ളൈദുബൈ, ഖത്തർ എയർവേയ്സ് എന്നിവയാണ് ലോകകപ്പിനായി ദുബൈയിൽനിന്ന് ദോഹയിലേക്ക് പ്രത്യേക വിമാന സർവീസുകൾ നടത്തുന്നത്. പ്രതിദിനം 60 വിമാനങ്ങൾ വരെയാണ് ഇരു നഗരങ്ങൾക്കുമിയിൽ സർവിസ് നടത്തുന്നത്.
ആദ്യ രണ്ടാഴ്ചയ്ക്കുള്ളിൽ 600ലധികം വിമാന സർവിസുകളാണ് ഈ റൂട്ടിൽ മാത്രം നടന്നിരിക്കുന്നതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
Next Story
Adjust Story Font
16