പുതുവത്സരരാവിൽ യു.എ.ഇയിൽ വിവിധയിടങ്ങളിൽ കരിമരുന്ന് പ്രയോഗം
എല്ലാ വർഷത്തേയും പോലെ ഈ വർഷവും പുതുവർഷത്തെ വരവേൽക്കാൻ വിപുലമായ ഒരുക്കങ്ങളാണ് യു.എ.ഇയിൽ നടക്കുന്നത്. എല്ലാ എമിറേറ്റുകളിലും വ്യത്യസ്തമായ ഗംഭീര വെടിക്കെട്ടുകളും ലേസർ-ഡ്രോൺ ഷോകളുമാണ് പുതുവത്സര രാവിൽ നടക്കാനിരിക്കുന്നത്. വർഷാവസാനം പുതുവത്സരാഘോഷങ്ങൾക്കായി മാത്രം ദുബൈയിലേക്ക് വിമാനം കയറുന്നവർ വരെയുണ്ടെന്നാണ് കണക്കുകൾ പറയുന്നത്.
അത്രയും ഗാംഭീര്യത്തോടെയാണ് ദുബൈ അടക്കം പുതുവത്സരരാവ് ആഘോഷമാക്കി മാറ്റുന്നത്. ഇത്തവണ പുതുവത്സരരാവിൽ ഏറ്റവും ഗംഭീര പ്രകടനങ്ങൾ നടക്കുന്നത് പതിവു പോലെ ബുർജ് ഖലീഫയിൽ തന്നെയാണ്. കൂടാതെ ഗ്ലോബൽ വില്ലേജിൽ വിവിധ രാജ്യങ്ങളുടെ പവലിയനുകളിലും ഗംഭീര ആഘോഷങ്ങൾ നടക്കു.
ദുബൈ അറ്റ്‌ലാന്റിസ്, ദുബൈ ഫെസ്റ്റിവൽ സിറ്റി, ദുബൈ അൽ സീഫ്, അൽ മാരിയ ദ്വീപ് എന്നിവിടങ്ങളിലാണ് ദുബൈ നഗരത്തിലെ മറ്റു പ്രധാന ആഘോഷ കേന്ദ്രങ്ങൾ ഒരുങ്ങുന്നത്.
അബൂദബിയിൽ യാസ് ഐലന്റും, അബൂദബി അൽ മജാസ് വാട്ടർഫ്രണ്ടും പ്രധാന വെടിക്കെട്ട് ആഘോഷ കേന്ദ്രങ്ങളായിരിക്കും. ഷാർജയിൽ അൽ നൂർ ഐലന്റിലും, ഷാർജ മലീഹ പുരാവസ്തു കേന്ദ്രത്തിലും കൂടാതെ ഖോർഫക്കാൻ ബീച്ചിലും പുതുവത്സരരാവിൽ വെടിക്കെട്ട് ആഘോഷങ്ങൾ അരങ്ങേറും.
Adjust Story Font
16