Quantcast

ദുബൈയിൽ ആദ്യ വെർട്ടിക്കൽ അർബൻ റിസോർട്ട്; സൗകര്യങ്ങൾ വിലയിരുത്തി ഭരണാധികാരി

കേർസനണർ ഇന്റർനാഷണൻ വികസിപ്പിച്ചെടുത്ത റിസോർട്ടിൽ 229 ആഢംബര മുറികളും സ്യൂട്ടുകളുമുണ്ട്

MediaOne Logo

Web Desk

  • Published:

    19 Jan 2024 7:15 PM GMT

First Vertical Urban Resort in Dubai
X

ദുബൈയിലെ ആദ്യത്തെ വെർട്ടിക്കൽ അർബൻ റിസോർട്ട് സന്ദർശിച്ച് ദുബൈ ഭരണാധികാരി.അന്താരാഷ്ട്ര ടൂറിസം ഭൂപടത്തിൽ ദുബൈയുടെ സ്ഥാനം കൂടുതൽ ശക്തമാക്കുന്നതാണ് ഈ പദ്ധതിയെന്ന് ശൈഖ് മുഹമ്മദ് അഭിപ്രായപ്പെട്ടു.

വൺ ആൻഡ് ഓൺലി സബീൽ എന്ന പേരിലാണ് ദുബൈയിൽ ആദ്യത്തെ വെർട്ടിക്കൽ അർബൻ റിസോർട്ട് നിർമിച്ചിരിക്കുന്നത്. കിരീടാവാകാശി ശൈഖ് ഹംദാനും ഉപഭരണാധികാരി ശൈഖ് മക്തൂമും, ഭരണാധികാരി ശൈഖ് മുഹമ്മദിനൊപ്പം റിസോർട്ടിലെ സൗകര്യങ്ങൾ വിലയിരുത്താൻ എത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് ഈ റിസോർട്ട് സഞ്ചാരികൾക്ക് തുറന്നു കൊടുത്തത്. കേർസനണർ ഇന്റർനാഷണൻ വികസിപ്പിച്ചെടുത്ത ഈ റിസോർട്ടിൽ 229 ആഢംബര മുറികളും സ്യൂട്ടുകളുമുണ്ട്.

15 നിലകളിലായാണ് സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്. വിവിധ കായിക വിനോദത്തിനുള്ള സൗകര്യവും ഇവിടെയുണ്ടാകും. ദുബൈയിലെ ഏറ്റവും നീളമേറിയ ഇൻഫിനിറ്റി പൂളും ഈ റിസോർട്ടിലാണ്. ഭൂനിരപ്പിൽ നിന്ന് ഉയർന്ന വെള്ളം കവിഞ്ഞൊഴുകുന്ന, ഒറ്റ നോട്ടത്തിൽ അതിരില്ലെന്ന് തോന്നിക്കുന്ന നീന്തൽകുളങ്ങളാണ് ഇൻഫിനിറ്റി പൂൾ. 120 മീറ്ററാണ് ഇവിടുത്തെ ഇൻഫിനിറ്റി പൂളിന്റെ നീളം. തറയിൽ നിന്ന് നൂറ് മീറ്റർ ഉയരത്തിലാണ് പൂൾ നിർമിച്ചിരിക്കുന്നത്.

TAGS :

Next Story