Quantcast

ഫുജൈറയിൽ നിന്ന് ഇന്ത്യയിലേക്ക് വിമാന സർവീസ്; ചർച്ചകൾ സജീവം

എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ, ആകാശ, സ്പൈസ് ജെറ്റ് എന്നീ കമ്പനികളുമായാണ് ഫുജൈറ വിമാനത്താവളം ഇതിനകം ചർച്ചകൾ പൂർത്തിയാക്കിയത്.

MediaOne Logo

Web Desk

  • Updated:

    2023-08-19 18:53:56.0

Published:

19 Aug 2023 5:01 PM GMT

ഫുജൈറയിൽ നിന്ന് ഇന്ത്യയിലേക്ക് വിമാന സർവീസ്; ചർച്ചകൾ സജീവം
X

ദുബൈ: ഫുജൈറയിൽ നിന്ന് ഇന്ത്യയിലേക്ക് വിമാന സർവീസ് ആരംഭിക്കാൻ ഇന്ത്യൻ വിമാന കമ്പനികളുമായി ഫുജൈറ എയർപോർട്ട് ചർച്ചകൾ സജീവമാക്കി. മിക്ക വിമാനകമ്പനികളും ഇക്കാര്യത്തിൽ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് വിമാനത്താവളം അധികൃതർ പറഞ്ഞു.

എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ, ആകാശ, സ്പൈസ് ജെറ്റ് എന്നീ കമ്പനികളുമായാണ് ഫുജൈറ വിമാനത്താവളം ഇതിനകം ചർച്ചകൾ പൂർത്തിയാക്കിയത്. എയർ ഇന്ത്യാ അധികൃതർ ഫുജൈറ വിമാനത്താവളം സന്ദർശിച്ചുവെന്നും വിമാനത്താവളം അധികൃതർ വ്യക്തമാക്കി.

വിമാനകമ്പനികൾക്ക് വിമാനത്താവളത്തിലുണ്ടാകാവുന്ന ചെലവുകൾ പരമാവധി കുറയ്ക്കാം എന്ന് എയർപോർട്ട് ഉറപ്പുനൽകിയിട്ടുണ്ട്. യുഎഇയിലെ മറ്റ് എയർപോർട്ടുകളിലേക്ക് പറക്കുന്നതിനേക്കാൾ കുറഞ്ഞ ഇന്ധന ചെലവിൽ ഫുജൈറയിലേക്ക് പറക്കാൻ കഴിയും. എല്ലാ യുഎഇ നഗരങ്ങളിലേക്കും ഫുജൈറയിലേക്ക് എത്താനുള്ള വാഹനസൗകര്യം, സിറ്റി ചെക്ക് ഇൻ സൗകര്യം എന്നിവയും ഉറപ്പാക്കുന്നുണ്ട്. നിലവിൽ ഒമാന്റെ സലാം എയർ മാത്രമാണ് ഫുജൈറയിൽ നിന്ന് സർവീസ് നടത്തുന്നത്. മസ്കത്ത് വഴി തിരുവനന്തപുരം, ലക്നൗ, ജയ്പൂർ തുടങ്ങിയ ഇന്ത്യൻ നഗരങ്ങളിലേക്ക് ഫുജൈറയിൽ നിന്ന് നിറയെ യാത്രക്കാരുമുണ്ട്.


TAGS :

Next Story