നിക്ഷേപകരെ ക്ഷണിച്ച് 'അഡ്‌നോക്കി'ന്റെ പേരിൽ തട്ടിപ്പ്
പരസ്യവുമായി ബന്ധമില്ലെന്ന് കമ്പനി
യുഎഇയിലെ എണ്ണകമ്പനിയായ 'അഡ്‌നോക്കി'ന്റെ പേരിൽ തട്ടിപ്പ് നടക്കുന്നതായി മുന്നറിയിപ്പ്. കമ്പനിയിൽ നിക്ഷേപത്തിന് അവസരമുണ്ടെന്ന് അവകാശപ്പെട്ട് ചില പ്രമുഖ വ്യക്തിത്വങ്ങളെ ഉപയോഗിച്ചാണ് പരസ്യം പ്രചരിക്കുന്നതെന്ന് അഡ്‌നോക്ക് ട്വിറ്ററിൽ ചൂണ്ടിക്കാട്ടി. സ്ഥാപനത്തിലെ നിക്ഷേപവുമായി ബന്ധപ്പെട്ട ഔദ്യോഗിക വിവരങ്ങൾക്ക് അഡ്‌നോക്കിന്റെ സ്വന്തം സോഷ്യൽ മീഡിയ അക്കൗണ്ടുകളെ മാത്രം ആശ്രയിക്കണമെന്നും മറ്റു പരസ്യങ്ങളിൽ വീണുപോകരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
യുഎഇയിലെ പ്രമുഖ സ്ഥാപനങ്ങളുടെ പേരിൽ ഇത്തരം പരസ്യങ്ങൾ നൽകി ആളുകളെ കബളിപ്പിക്കുന്നത് അടുത്തകാലത്തായി വർധിച്ചിട്ടുണ്ട്. എമിറേറ്റ്‌സ് യാത്രാ സൗജന്യങ്ങൾ നൽകുന്നുവെന്ന് അവകാശപ്പെട്ട് സമാനമായി രീതിയിൽ പരസ്യം പ്രചരിച്ചിരുന്നു. പരസ്യം വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി എമിറേറ്റ്‌സ് രംഗത്തുവന്നതോടെയാണ് ഇത് തട്ടിപ്പ് ശ്രമമായിരുന്നു എന്ന് പലരും തിരിച്ചറിഞ്ഞത്.
Fraud in the name of 'Adnoc' by inviting investors
Adjust Story Font
16