Quantcast

സ്വദേശിവൽകരണത്തിന്റെ മറവിൽ തട്ടിപ്പ്; കമ്പനി ഉടമക്ക് യു എ ഇയിൽ തടവ് ശിക്ഷ

യു എ ഇ സ്വദേശികളെ ഇ കോമേഴ്സ്, മാർക്കറ്റിങ് എന്നിവ പരിശീലിപ്പിക്കാം എന്ന് വാഗ്ദാനം ചെയ്താണ് ഇയാൾ സ്ഥാപനം തുടങ്ങിയത്

MediaOne Logo

Web Desk

  • Published:

    25 Jan 2023 6:35 PM GMT

സ്വദേശിവൽകരണത്തിന്റെ മറവിൽ തട്ടിപ്പ്; കമ്പനി ഉടമക്ക് യു എ ഇയിൽ തടവ് ശിക്ഷ
X

ദുബൈ: സ്വദേശിവൽകരണ പദ്ധതിയുടെ മറവിൽ 296 യു എ ഇ സ്വദേശികളെ കബളിപ്പിച്ച്, പണം തട്ടിയെടുത്ത സ്വകാര്യ കമ്പനി ഉടമക്ക് തടവ് ശിക്ഷ. യു എ ഇ പബ്ലിക് പ്രോസിക്യൂഷനാണ് കമ്പനിയുടെ ഉടമക്ക് ശിക്ഷ വിധിച്ചത്.

യു എ ഇ സ്വദേശികളെ ഇ കോമേഴ്സ്, മാർക്കറ്റിങ് എന്നിവ പരിശീലിപ്പിക്കാം എന്ന് വാഗ്ദാനം ചെയ്താണ് ഇയാൾ സ്ഥാപനം തുടങ്ങിയത്. സ്വദേശിവത്കരണ നടപടികൾക്ക് സർക്കാർ ആനുകൂല്യങ്ങൾ നൽകുന്ന നാഫിസ് പദ്ധതിയിൽ ഇയാൾ സ്ഥാപനം രജിസ്റ്റർ ചെയ്തു. സ്ഥാപനത്തിൽ പരിശീലനത്തിനെത്തിയ ആൺകുട്ടികളും പെൺകുട്ടികളുമടക്കം 296 യു എ ഇ പൗരൻമാരിൽ നിന്ന് ഇയാൾ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് എന്ന പേരിൽ തന്റെ അക്കൗണ്ടിൽ പണം നിക്ഷേപിക്കാൻ ആവശ്യപ്പെട്ടു. പണം നൽകിയില്ലെങ്കിൽ പരീക്ഷകളിൽ പരാജയപ്പെടുമെന്നും ഭീഷണിപ്പെടുത്തി.

വേണ്ടത്ര നിലവാരത്തിൽ ഇയാളുടെ സ്ഥാപനത്തിൽ പരിശീലനവും നൽകിയിരുന്നില്ല. ഇയാളുടെ നടപടികളിൽ നിയമവിരുദ്ധവും, തട്ടിപ്പുമാണെന്ന് വ്യക്തമായ സാഹചര്യത്തിലാണ് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ പ്രതിക്ക് തടവ്ശിക്ഷ വിധിച്ചത്. യു എ ഇ സ്വദേശികൾക്ക് ജോലിനൽകുന്നതുമായി ബന്ധപ്പെട്ട് തെറ്റായ പരസ്യങ്ങൾ നൽകുന്നതും കുറഞ്ഞ ശമ്പളം നൽകുന്നതും കുറ്റകരമാണ്. നിലവിലില്ലാത്ത ജോലികളെ കുറിച്ചോ അവസരങ്ങളെ കുറിച്ചോ തെറ്റിദ്ധാരണ ജനകമായ പരസ്യങ്ങൾ നൽകരുതെന്നും സർക്കാർ മുന്നറിയിപ്പ് നൽകുന്നുണ്ട്.

TAGS :

Next Story