Quantcast

വിസാ കാലാവധി കഴിഞ്ഞവർക്കും സൗജന്യമായി കോവിഡ് വാക്സിനുമായി അബൂദബി

വിസിറ്റ് വിസയിലുള്ളവർക്ക് അബൂദബിയിൽ 15 മുതൽ നിലവിൽ വരുന്ന ഗ്രീൻപാസ് പ്രോട്ടോകോൾ ബാധകം

MediaOne Logo

Web Desk

  • Published:

    11 Jun 2021 6:26 PM GMT

വിസാ കാലാവധി കഴിഞ്ഞവർക്കും സൗജന്യമായി കോവിഡ് വാക്സിനുമായി അബൂദബി
X

അബൂദബിയിൽ വിസാ കാലാവധി കഴിഞ്ഞവർക്കും അടിയന്തര ഘട്ടങ്ങളിൽ സൗജന്യമായി കോവിഡ് വാക്സിൻ ലഭ്യമാക്കും. കാലാവധി പിന്നിട്ട എൻട്രി വിസക്കാർക്കും ഈ ആനുകൂല്യം ലഭിക്കും. വിസിറ്റ് വിസയിലുള്ളവർക്ക് അബൂദബിയിൽ 15 മുതൽ നിലവിൽ വരുന്ന ഗ്രീൻപാസ് പ്രോട്ടോകോൾ ബാധകമാണെന്ന് അധികൃതർ വ്യക്തമാക്കി.

തിരിച്ചറിയൽ രേഖകൾ കാലാവധി പിന്നിട്ടാലും അബൂദബിയിലുള്ളവർക്ക് സൗജന്യകോവിഡ് വാക്സിൻ നൽകാനാണ് അബൂദബി ദേശീയ ദുരന്തനിവാരണ സമിതിയുടെ തീരുമാനം. റെസിഡൻസ് വിസ കാലാവധി പിന്നിട്ടവർക്കും, എൻട്രി പെർമിറ്റിന്റെ കാലാവധി പിന്നിട്ടവർക്ക് ഏതെങ്കിലും തിരിച്ചറിയൽ രേഖകളുടെ അടിസ്ഥാനത്തിൽ സൗജന്യമായി കോവിഡ് വാക്സിൻ ലഭിക്കാനായി വാക്സിനേഷൻ കേന്ദ്രങ്ങളിൽ രജിസ്റ്റർ ചെയ്യാം. അടിയന്തര സാഹചര്യങ്ങളിൽ ഇത്തരക്കാരുടെ ആരോഗ്യവും സുരക്ഷയും കണക്കിലെടുത്താണ് നടപടി.

ഗ്രീൻപാസ് പ്രോട്ടോകോൾ ബാധകമായിരിക്കും എന്നതിനാൽ സന്ദർശകരായി എത്തുന്നവർക്കും വിസയിലെ യു ഐ ഡി നമ്പർ ഉപയോഗിച്ച് അൽഹൊസൻ ആപ്പിൽ രജിസ്റ്റർ ചെയ്യാം. മാതൃരാജ്യത്ത് വാക്സിനേഷൻ പൂർത്തിയായവർക്ക് സ്മാർട്ട് ഫോണുകളിൽ അക്കാര്യം തെളിയിക്കുന്ന ഇലക്ട്രോണിക് സർട്ടിഫിക്കറ്റുകൾ ഹാജരാക്കാം. ചൈനയിൽ നിന്ന് സന്ദർശക വിസയിലെത്തുന്നവർക്ക് യു എ ഇ സൗജന്യമായി കോവിഡ് വാക്സിൻ നൽകുന്നുണ്ട്. ഇന്ത്യക്കാരടക്കം മറ്റ് രാജ്യങ്ങളിൽ നിന്നുള്ള സന്ദർശക വിസക്കാർക്ക് നിലവിൽ വാക്സിൻ നൽകുന്നില്ല. എന്നാൽ, നേരത്തേ യു എ ഇയിൽ വാക്സിനെടുക്കാൻ അവസരം ലഭിച്ച സന്ദർശക വിസക്കാർ യു ഐഡി വെച്ച് രജിസ്റ്റർ ചെയ്താൽ അൽഹൊസൻ ആപ്പിൽ പച്ചനിറം ലഭിക്കും.

TAGS :

Next Story