ആനകളും ആദിവാസികളും തമ്മിലെ സൗഹൃദം; ‘കുറു’ ഷാർജയിൽ പ്രകാശനം ചെയ്തു
ആനകളും ആദിവാസികളും തമ്മിലെ അപൂർവ സൗഹൃദത്തിന്റെ അനുഭവം പങ്കുവെക്കുന്ന പുസ്തകം ഷാർജ അന്താരാഷ്ട്ര പുസ്തകോൽവസത്തിൽ പ്രകാശനം ചെയ്തു.
ആദിവാസി എഴുത്തുകാരൻ സുകുമാരൻ ചാലിഗദ്ദയാണ് ‘കുറു’ എന്ന പുസ്തകത്തിന്റെ രചയിതാവ്. എഴുത്തുകാരൻ ജേക്കബ് എബ്രഹാം പ്രകാശനം നിർവഹിച്ചു.
വയനാട് മാനന്തവാടിയിലെ കുറുവാ ദ്വീപ് ചാലിഗദ്ദ വനഗ്രാമത്തിലാണ് സുകുമാരൻ എന്ന ബേത്തിമാരൻ താമസിക്കുന്നത്. കേരള സാഹിത്യ അക്കാദമി ജനറൽ കൗൺസിൽ അംഗം കൂടിയാണിദ്ദേഹം.
ഒലിവ് പബ്ലിക്കേഷൻസാണ് കുറു എന്ന പുതിയ കഥാസമാഹാരം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഒലിവ് തന്നെ അദ്ദേഹത്തിൻ്റെ ഓമനപ്പേരായ ബേത്തിമാരൻ എന്ന പേരിൽ മറ്റൊരു പുസ്തകം പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. ഒരു ആദിവാസി എഴുത്തുകാരൻ ആദ്യമായാണ് ഷാർജ രാജ്യാന്തര പുസ്തകമേളയിൽ സംബന്ധിക്കുന്നതെന്നാണ് സുകുമാരൻ പറയുന്നത്.
Next Story
Adjust Story Font
16