'ഫ്രം രാജാഗേറ്റ് ടു ബുർജ് ഖലീഫ' ; വേറിട്ട രീതിയിൽ പൂർവവിദ്യാർഥി സംഗമം
ഫാറൂഖ് കോളജിൽ 1978 -1981 ബാച്ചിലെ ബി.കോം വിദ്യാർഥികളാണ് ദുബൈയിൽ ഒത്തുചേർന്നത്
യു.എ.ഇ: നാലു പതിറ്റാണ്ടുകൾക്കപ്പുറം പഠിച്ചിറങ്ങിയ കലാലയത്തിലെ സഹപാഠികൾക്കൊപ്പം ദുബൈയിൽ ഒരു കൂട്ടം പൂർവ വിദ്യാർഥികളുടെ ഒത്തുചേരൽ. ഫാറൂഖ് കോളജിൽ 1978 -1981 ബാച്ചിലെ ബി.കോം വിദ്യാർഥികളാണ് ദുബൈയിൽ ഒത്തുചേർന്നത്. ജീവിതത്തിന്റെ വിവിധ മേഖലകളിൽ മികച്ച വിജയം നേടിയ മുപ്പതിലേറെ പേരാണ് സംഗമത്തിൽ പങ്കാളികളായത്.
'ഫ്രം രാജഗേറ്റ് ടു ബുർജ് ഖലീഫ' എന്നു പേരിട്ടാണ് 81ലെ ബികോം ബാച്ച് ദുബൈയിൽ സംഗമിച്ചത്. പൂർവ വിദ്യാർഥി സംഗമങ്ങൾ പുതുമയല്ലെങ്കിലും ലോകത്തിെൻറ വിവിധ കോണുകളിലുള്ള ബാച്ച് വിദ്യാർഥികൾ ദുബൈയിൽ ഒത്തുകൂടുന്നത് അപൂർവമാണ്. ഒരാഴ്ചയോളം നീണ്ടുനിൽക്കുന്ന പരിപാടികളും ടൂർ പ്രോഗ്രാമും ഉൾപ്പെടുത്തിയാണ് ഇവരുടെ സംഗമം. ചിലർ കുടുംബസമേതമാണ് സംഗമത്തിനെത്തിയതും.
നാട്ടിൽ നിന്നു മാത്രമല്ല, സൗദി അറേബ്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരും ബികോം പൂർവ വിദ്യാർഥി സംഗമത്തിനെത്തി. ഫോസ ദുബൈ ഘടകം ഇവർക്ക് സ്വീകരണ ചടങ്ങും ഒരുക്കിയിട്ടുണ്ട്. പഠിച്ചിറങ്ങിയ കലാലയത്തിെൻറ ഭാവി വികസന പദ്ധതികളുമായി സഹകരിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളും ദുബൈ സംഗമത്തിൽ ചർച്ചയാകും. ഒന്നുമില്ലായ്മയിൽ നിന്ന് ജീവിതത്തിൽ പല നേട്ടങ്ങളും ആർജിച്ചെടുക്കാൻ തങ്ങളെ പ്രാപ്തമാക്കിയത്ഫാറൂഖ് കോളജും അധ്യാപകരുമാണെന്ന് ബികോം പൂർവ വിദ്യാർഥികൾ വ്യക്തമാക്കി. വിടവാങ്ങിയ പ്രിയപ്പെട്ട അധ്യാപകരെയും സഹപാഠികളെയും അനുസ്മരിച്ചു കൊണ്ടായിരുന്നു ദുബൈ ഒത്തുചേരൽ ചടങ്ങിന്റെ തുടക്കം.
Adjust Story Font
16