യു.എ.ഇയിൽ ഇന്ന് മുതൽ ഇന്ധനവില കുറയും
പെട്രോൾ ലിറ്ററിന് 62 ഫിൽസും, ഡിസൽ ലിറ്ററിന് 27 ഫിൽസും കുറയും


യു.എ.ഇയിൽ ഇന്ന് മുതൽ ഇന്ധനവില കുറയും. പെട്രോൾ ലിറ്ററിന് 62 ഫിൽസും, ഡിസൽ ലിറ്ററിന് 27 ഫിൽസും കുറയും. ഊർജമന്ത്രാലയമാണ് സെപ്തംബർ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചത്. തുടർച്ചയായി രണ്ടാം മാസമാണ് ആഭ്യന്തരവിപണിയിൽ ഇന്ധനവില കുറയുന്നത്. 4 ദിർഹം 03 ഫിൽസ് വിലയുണ്ടായിരുന്ന സൂപ്പർ പെട്രോളിന്റെ വില ഇന്ന് മുതൽ 3 ദിർഹം 41 ഫിൽസാകും. സ്പെഷൽ പെട്രോളിന്റെ വില 3 ദിർഹം 92 ഫിൽസിൽ നിന്ന് 3 ദിർഹം 30 ഫിൽസായി കുറയും. ഇപ്ലസ് പെട്രോളിന് 3 ദിർഹം 84 ഫിൽസിന് പകരം 3 ദിർഹം 22 ഫിൽസ് നൽകിയാൽ മതി. ഡീസൽ വില 4 ദിർഹം 14 ഫിൽസിൽ നിന്ന് 3 ദിർഹം 87 ഫിൽസായി.
Next Story
Adjust Story Font
16