Quantcast

യു.എ.ഇയിൽ ഇന്ധന വില കുറച്ചു

പെട്രോൾ ലിറ്ററിന് 20 ഫിൽസും ഡീസലിന് 19 ഫിൽസും വില കുറയും

MediaOne Logo

Web Desk

  • Published:

    31 May 2024 4:31 PM GMT

യു.എ.ഇയിൽ ഇന്ധന വില കുറച്ചു
X

ദുബൈ : യു.എ.ഇയിൽ ഇന്ധന വില കുറച്ചു. നാളെ മുതൽ പെട്രോൾ ലിറ്ററിന് 20 ഫിൽസും ഡീസലിന് 19 ഫിൽസും വില കുറയും. ഇന്ധനവില കുറയുന്നതോടെ വിവിധ എമിറേറ്റുകളിലെ ടാക്‌സി നിരക്കിലും നാളെ മുതൽ കുറവുണ്ടാകും. തുടർച്ചയായ മൂന്നു മാസത്തെ വില വർധനവിന് ശേഷമാണ് യു.എ.ഇയിൽ പെട്രോളിന്റെ വില കുറയുന്നത്. 3 ദിർഹം 34 ഫിൽസ് വിലയുണ്ടായിരുന്ന സൂപ്പർ പെട്രോളിന്റെ വില 3 ദിർഹം 14ഫിൽസായി കുറച്ചു. 3 ദിർഹം 22 ദിർഹം വിലയുണ്ടായിരുന്ന സ്‌പെഷ്യൽ പെട്രോളിന് ജൂണിൽ 3 ദിർഹം 02 ഫിൽസായി വില കുറയും. ഇ പ്ലസ് പെട്രോൾ വില ലിറ്ററിന് 2 ദിർഹം 95 ഫിൽസായി. മേയ് മാസത്തിൽ ഇതിന് 3 ദിർഹം 15 ഫിൽസായിരുന്നു ഇപ്ലസിന്റെ നിരക്ക്. ഡീസൽ ലിറ്ററിന് 3 ദിർഹം 07 ഫിൽസ് വിലയുണ്ടായിരുന്നത് 2 ദിർഹം 88 ഫിൽസായി കുറച്ചിട്ടുണ്ട്. ഇന്ധവില കുറഞ്ഞ പശ്ചാത്തലത്തിൽ അജ്മാനിലെ ടാക്‌സികളുടെ നിരക്ക് കിലോമിറ്റററിന് ഒരു ദിർഹം 88 ഫിൽസായിരുന്നത് ഒരു ദിർഹം 84 ഫിൽസാക്കി കുറച്ചു. മറ്റ് എമിറേറ്റുകളിലെ ടാക്‌സി നിരക്കിലും വിലയിലെ മാറ്റം പ്രതിഫലിക്കുമെന്നാണ് പ്രതീക്ഷ.

TAGS :

Next Story