Quantcast

യു.എ.ഇയിൽ നാളെ മുതൽ ഇന്ധനവില കുറയും

യു.എ.ഇയിൽ ഈവർഷത്തെ ഏറ്റവും കുറഞ്ഞ ഇന്ധനിരക്കാണ് ഒക്ടോബർ മാസത്തേക്ക് പ്രഖ്യാപിച്ചിരിക്കുന്നത്

MediaOne Logo

Web Desk

  • Published:

    30 Sep 2024 5:19 PM GMT

യു.എ.ഇയിൽ നാളെ മുതൽ ഇന്ധനവില കുറയും
X

ദുബൈ: യു.എ.ഇയിൽ നാളെ മുതൽ ഇന്ധനവില കുറയും. പെട്രോൾ ലിറ്ററിന് 24 ഫിൽസും, ഡീസൽ 18 ഫിൽസും കുറച്ചു. ഇന്ധനവില കുറച്ചതിന് പിന്നാലെ ടാക്‌സി നിരക്ക് കുറക്കുന്നതായി വിവിധ എമിറേറ്റുകൾ അറിയിച്ചു. യു.എ.ഇയിൽ ഈവർഷത്തെ ഏറ്റവും കുറഞ്ഞ ഇന്ധനിരക്കാണ് ഒക്ടോബർ മാസത്തേക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

തുടർച്ചയായി രണ്ടാം മാസമാണ് യു.എ.ഇ ഇന്ധനവില കുറക്കുന്നത്. രണ്ട് ദിർഹം 90 ഫിൽസ് വിലയുണ്ടായിരുന്ന സൂപ്പർ പെട്രോളിന്റെ വില ഒക്ടോബറിൽ രണ്ട് ദിർഹം 66 ഫിൽസാകും. സ്‌പെഷ്യൽ പെട്രോളിന്റെ വില രണ്ട് ദിർഹം 78 ഫിൽസിൽ നിന്ന് രണ്ട് ദിർഹം 54 ഫിൽസായി കുറക്കും. ഇപ്ലസ് പെട്രോളിന്റെ വില രണ്ട് ദിർഹം 47 ഫിൽസായി. രണ്ട് ദിർഹം 71 ഫിൽസായിരുന്നു ഇപ്ലസിന്റെ നിരക്ക്.

18 ഫിൽസ് കുറച്ചതോടെ ഡീസലിന്റെ വില ലിറ്ററിന് രണ്ട് ദിർഹം 78 ഫിൽസിൽ നിന്ന് രണ്ട് ദിർഹം 60 ഫിൽസായി. ഇന്ധവില കുറച്ചത് പിന്നാലെ അജ്മാനിലെ ടാക്‌സി നിരക്ക് കിലോമീറ്ററിന് ഒരു ദിർഹം 75 ഫിൽസായി കുറച്ചു. നേരത്തേയിത് ഒരു ദിർഹം 75 ഫിൽസായിരുന്നു.

TAGS :

Next Story