യു എ ഇയിൽ നാളെ മുതൽ ഇന്ധനവില വർധിക്കും
പെട്രോൾ ലിറ്ററിന് 29 ഫിൽസ് വരെ വധിക്കുമ്പോൾ, ഡീസൽ വില ലിറ്ററിന് 45 ഫിൽസ് വർധിക്കും
യു എ ഇയിൽ നാളെ മുതൽ ഇന്ധനവില വർധിക്കും. പെട്രോൾ ലിറ്ററിന് 29 ഫിൽസ് വരെ വധിക്കുമ്പോൾ, ഡീസൽ വില ലിറ്ററിന് 45 ഫിൽസ് വർധിക്കും. യു എ ഇ ഊർജമന്ത്രാലയത്തിന് കീഴിലെ ഇന്ധനവില നിർണയ സമിതിയാണ് ഓരോമാസവും ആഭ്യന്തരവിപണിയിലെ ഇന്ധനവില നിശ്ചയിക്കുന്നത്.
പുതുക്കിയ നിരക്ക് അനുസരിച്ച് സൂപ്പര്‍ പെട്രോളിന്റെ വില 3 ദിർഹം 14 ഫിൽസിൽ നിന്ന് 3 ദിർഹം 42 ദിര്‍ഹമായി ഉയരും. 3 ദിർഹം 02 ഫിൽസ് വിലയുണ്ടായിരുന്ന സ്‍പെഷ്യല്‍ പെട്രോളിന് 3 ദിർഹം 31 ഫിൽസ് നൽകേണ്ടി വരും.
ഇ-പ്ലസ് പെട്രോളിന് 3 ദിർഹം 23 ഫിൽസായി നിരക്ക്. ആഗസ്റ്റിൽ ഇത് 2 ദിർഹം 95 ഫിൽസായിരുന്നു. ഡീസല്‍ വിലയിൽ വലിയ വർധനയുണ്ട്. ലിറ്ററിന് 2 ദിർഹം 95 ഫിൽസ് വിലയുണ്ടായിരുന്ന ഡീസല്‍ വില 3 ദിർഹം 40 ഫിൽസായാണ് വർധിപ്പിച്ചത്
Next Story
Adjust Story Font
16