Quantcast

മലയാള മഹോത്സവത്തിന് ഫുജൈറയിൽ പരിസമാപ്തി

കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തിൽ ചടങ്ങ്​ അനുശോചിച്ചു

MediaOne Logo

Web Desk

  • Updated:

    2022-10-09 18:20:01.0

Published:

9 Oct 2022 6:13 PM GMT

മലയാള മഹോത്സവത്തിന് ഫുജൈറയിൽ പരിസമാപ്തി
X

മലയാള ഭാഷയെ പ്രവാസലോകത്ത്​ ജനകീയമാക്കാൻ തീരുമാനിച്ച് മലയാള മഹോത്സവത്തിന് ഫുജൈറയിൽ പരിസമാപ്തി.പുതുതലമുറയെ മലയാളവുമായി ബന്ധിപ്പിക്കുന്ന ആകർഷക പദ്ധതികൾക്ക്​ രൂപം നൽകണമെന്നും മഹോൽസവം നിർദേശിച്ചു.

മലയാളം മിഷൻ ചെയർമാൻ ഡോ. പുത്തൂർ റഹ്മാന്റെ അധ്യക്ഷതയിൽ ചേർന്ന സംഗമം ഡോ. എം പി അബ്ദുസമദ് സമദാനി എം പി ഉൽഘടനം ചെയ്​തു. അറബ് നാട്ടിലെ മലയാളികൾക്ക്​ ഭാഷാ വ്യാപന രംഗത്ത്​ പലതും നിർവഹിക്കാൻ സാധിക്കുമെന്ന്​ അദ്ദേഹം ചൂണ്ടിക്കാട്ടി. കേരള മലയാളം മിഷൻ ഡയറക്റ്ററും കവിയുമായ മുരുകൻ കാട്ടാകട മുഖ്യാതിഥിയായിരുന്നു. വിവിധ മൽസര വിജയികൾക്ക്​ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്​തു.

കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തിൽ ചടങ്ങ്​ അനുശോചിച്ചു. ഫുജൈറ മലയാളം മിഷൻ മേഖല പ്രസിഡന്റ് സന്തോഷ് ഓമല്ലൂർ അനുശോചന പ്രമേയം അവതരിപ്പിച്ചു. സെക്രട്ടറി രാജശേഖരൻ വല്ലത്ത് സംസാരിച്ചു. മലയാളം മിഷൻ യു എ ഇ കോർഡിനേറ്റർ കെ എൽ ഗോപി, ഐ എസ് സി ജനറൽ സെക്രട്ടറി സന്തോഷ് കെ മത്തായി, ഫുജൈറ കൈരളി കൾച്ചറൽ അസോസിയേഷൻ സെക്രട്ടറി അബ്ദുൽ കാദർ, പ്രസിഡന്റ് ലെനിൻ ജി കുരുവയിൽ, കൽബ ഇന്ത്യൻ സോഷ്യൽ കൾച്ചറൽ ക്ലബ് പ്രസിഡന്റ് കെ സി അബൂബക്കർ, കോർഫക്കാൻ ഐ എസ് സി വൈസ് പ്രസിഡന്റ് മുരളീധരൻ തുടങ്ങിയവർ സംബന്ധിച്ചു. സഞ്ജീവ് മേനോൻ അവതാരകനായി. മലയാള മഹോത്സവം ജനറൽ കൺവീനർ സൈമൺ സാമുവൽ സ്വാഗതവും ഷൈജു രാജൻ നന്ദിയും പറഞ്ഞു.


TAGS :

Next Story