ദുബൈ ഗ്ലോബൽ വില്ലേജ് വീണ്ടും തുറക്കുന്നു
ദുബൈയിലെ വിനോദ സീസണിലെ സുപ്രധാന ആഘോഷ കേന്ദ്രങ്ങളിലൊന്നായ ദുബൈ ഗ്ലോബല്‍ വില്ലേജ് വീണ്ടും തുറക്കാനുള്ള കൗണ്ട്ഡൗണ്‍ ആരംഭിച്ചു. ഗ്ലോബല്‍ വില്ലേജിന്റെ 27ാമത് സീസണ് ഒക്ടോബര്‍ 25 ചൊവ്വാഴ്ചയാണ് ആരംഭിക്കുക.
നിരവധി വെത്യസ്ത വിനോദ പരിപാടികളും നിരവധി രാജ്യങ്ങളുടെ പവലിയനുകളുമായി വിദേശികളുടെയടക്കം ദുബൈയിലെ സുപ്രധാന ആകര്ശണകേന്ദ്രമാണ് ഗ്ലോബല്‍ വില്ലേജ്. എല്ലാ വര്‍ഷവും ഒക്ടോബര്‍ മുതല്‍ ഏപ്രില്‍ വരെയാണ് ഈ മള്‍ട്ടി-കള്‍ച്ചറല്‍ ഫാമിലി ഫ്രണ്ട്ലി സീസണ് നടക്കുന്നത്.
പുതിയ സീസണില്‍ നിരവധി ഫുഡ്കോര്‍ട്ടുകളും റെസ്റ്റോറന്റുകളും ആരംഭിക്കുന്നതായി അധികൃതര്‍ വ്യക്തമാക്കിയിരുന്നു. മുന്‍ സീസണുകളില്‍, 200ല്‍ അധികം റെസ്റ്റോറന്റുകള്‍, കഫേകള്‍, സ്ട്രീറ്റ് ഫുഡ് കിയോസ്കുകള്‍ എന്നിവയാണ് വില്ലേജിലുണ്ടായിരുന്നത്.
Next Story
Adjust Story Font
16