സ്വർണ വിലയിൽ കുതിപ്പ് തുടരുമെന്ന് സൂചന; അന്താരാഷ്ട്ര വിപണികളിൽ റെക്കോർഡ് നിരക്ക്
22 കാരറ്റ് സ്വർണത്തിന്റെ വില 268.50 ദിർഹമായി
ദുബൈ: സ്വർണത്തിന്റെ വില കുത്തനെ ഉയരുന്നു. ഇന്ന് റെക്കോർഡ് നിരക്കിലാണ് ദുബൈ ഉൾപ്പെടെ അന്താരാഷ്ട്ര വിപണികളിൽ സ്വർണത്തിന്റെ വിൽപന നടക്കുന്നത്. ഇന്നലെ ഗ്രാമിന് 261.50 ദിർഹം വിലയുണ്ടായിരുന്ന 22 കാരറ്റ് സ്വർണത്തിന്റെ വില 268.50 ദിർഹമായി.
അന്താരാഷ്ട്ര വിപണിയിൽ ഔൺസിന് 0.5 ശതമാനം വർധന രേഖപ്പെടുത്തിയാണ് ഇന്ന് സ്വർണ വിൽപന ആരംഭിച്ചത്. ബുള്ളിയൻ 1.2 ശതമാനവും വില ഉയർന്നിരുന്നു. ദുബൈ വിപണിയിൽ ഇന്നലെ ഗ്രാമിന് 261.50 ദിർഹം വിലയുണ്ടായിരുന്ന 22 കാരറ്റ് സ്വർണത്തിന്റെ വില 268.50 ദിർഹമായി. ഔൺസിന് 8789 ദിർഹം 65 ഫിൽസാണ് വൈകുന്നേരം വില രേഖപ്പെടുത്തിയത്. 24 കാരറ്റ് സ്വർണത്തിന്റെ വില 282 ദിർഹത്തിൽ 290 ദിർഹമായി. 18 കാരറ്റ് സ്വർണത്തിന്റെ വില 217 ദിർഹത്തിൽ നിന്ന് 222 ദിർഹം 75 ഫിൽസായി ഉയർന്നു. നിക്ഷേപകർ കൂടുതൽ സുരക്ഷിത നിക്ഷേപത്തിലേക്ക് നീങ്ങുന്നതിന്റെ സൂചനയാണ് സ്വർണവിലയിലെ കുതിപ്പെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
Adjust Story Font
16