Quantcast

കാസിം എനോളിക്ക്​ ഗോൾഡൻ വിസ

ഹെബ്രോൺ ഇന്‍റർനാഷനൽ എം.ഡിയാണ്​ കാസിം എനോളി. ബിസിനസ്​ രംഗത്തെ മികവ്​ മുൻനിർത്തിയാണ് ദുബൈ സർക്കാർ ഗോൾഡൻ വിസ നൽകി ആദരിച്ചത്

MediaOne Logo

Web Desk

  • Published:

    25 Aug 2021 6:47 PM GMT

കാസിം എനോളിക്ക്​ ഗോൾഡൻ വിസ
X

യുഎഇയിലെ ഹെബ്രോൺ ഇൻറർനാഷനൽ കമ്പനിയുടെ മാനേജിങ്​ ഡയരക്​ടർ കാസിം എനോളിക്ക്​ പത്ത് വർഷത്തെ ഗോൾഡൻ വിസ. ബിസിനസ് രംഗത്തെ സംഭാവനകൾ മാനിച്ചാണ് ദുബൈ സർക്കാർ ഇദ്ദേഹത്തെ ഗോൾഡൻ വിസ നൽകി ആദരിച്ചത്.

കുറഞ്ഞ കാലയളവിനുള്ളിൽ ബിസിനസ്​ രംഗത്ത് കൈവരിച്ച വളര്‍ച്ചയിലൂടെ യു.എ.ഇയുടെ ഗോൾഡൻ വിസ സ്വന്തമാക്കാനും സാധിച്ചെന്നത് വലിയ അംഗീകാരമാണ്.​ വടകര തിരുവള്ളൂര്‍ സ്വദേശിയാണ് കാസിം എനോളി. വെറും 30 വയസിനുള്ളിൽ ഗോൾഡൻ വിസ ലഭിച്ച അപൂർവം ബിസിനസുകാരിൽ ഒരാൾ കൂടിയാണ്​ കാസിം.

ദുബൈ കേന്ദ്രമായുള്ള കയറ്റുമതി സ്​ഥാപനമാണ്​ ഹെബ്രോൺ ഇൻറർനാഷനൽ. എട്ടു വർഷമായി കാസിം ദുബൈയിലുണ്ട്​. നാലു വർഷം മുമ്പാണ് കമ്പനി ആരംഭിച്ചത്​​. ഡൽഹി, കൊൽക്കത്ത, കൊച്ചി, മുംബൈ എന്നിവിടങ്ങളിൽ ഹെബ്രോൺ ഇൻറർനാഷനലിന്​ ലോജിസ്​റ്റിക്​ കേന്ദ്രങ്ങളുണ്ട്​. ഇന്ത്യക്കു പുറമെ ഈജിപ്​ത്​, ചൈന, തുർക്കി, വിയറ്റ്നാം, ബ്രസീൽ, അമേരിക്ക എന്നിവിടങ്ങളിൽ വ്യാപാരശൃംഖലയുള്ള സ്​ഥാപനം പ്രധാനമായും സൂപ്പർ മാർക്കറ്റുകൾക്ക് ആവശ്യമായ എഫ്​.എം.സി.ജി ആൻറ് ​ഫുഡ്​ ഉൽപന്നങ്ങളിലാണ്​ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്​.

TAGS :

Next Story