Quantcast

ഹൈസ്കൂള്‍ ഫൈനല്‍ പരീക്ഷയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് യുഎഇ ഗോള്‍ഡന്‍ വിസ

എമിറേറ്റ്സ് സ്കൂൾ എസ്റ്റാബ്ലിഷ്മെന്‍റ് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഫൈനൽ പരീക്ഷയിൽ 95 ശതമാനം മാർക്കാണ് യോഗ്യതക്ക് മാനദണ്ഡമാവുക.

MediaOne Logo

Web Desk

  • Published:

    5 July 2021 5:37 PM GMT

ഹൈസ്കൂള്‍ ഫൈനല്‍ പരീക്ഷയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് യുഎഇ ഗോള്‍ഡന്‍ വിസ
X

യു എ ഇ ഹൈസ്കൂൾ വിദ്യാർഥികൾക്ക് പത്തുവർഷത്തെ ഗോൾഡൻ വിസ പ്രഖ്യാപിച്ചു. ഹൈസ്കൂൾ ഫൈനൽ പരീക്ഷയിൽ 95 ശതമാനത്തിന് മുകളിൽ മാർക്ക് നേടിയ വിദ്യാർഥികൾക്കാണ് ഗോൾഡൻ വിസ നൽകുക. വിദ്യാർഥികളുടെ കുടുംബാംഗങ്ങൾക്കും ഗോൾഡൻ വിസ ലഭിക്കും.

യുഎഇയിലെ മലയാളി കുടുംബങ്ങൾക്കും വിദ്യാർഥി സമൂഹത്തിനും ഏറെ പ്രതീക്ഷ പകരുന്നതാണ് യുഎഇയുടെ പ്രഖ്യാപനം. സർക്കാർ, സ്വകാര്യ സ്കൂളുകളിലെ മിടുക്കരായ വിദ്യാർഥികൾക്ക് പത്തുവർഷത്തെ വിസക്ക് അവസരം ലഭിക്കും.

എമിറേറ്റ്സ് സ്കൂൾ എസ്റ്റാബ്ലിഷ്മെന്‍റ് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഫൈനൽ പരീക്ഷയിൽ 95 ശതമാനം മാർക്കാണ് യോഗ്യതക്ക് മാനദണ്ഡമാവുക. യൂനിവേഴ്സിറ്റി തലത്തിൽ ശരാശരി 3.75 ജി പി എയിൽ കുറയാത്ത വിദ്യാർഥികൾക്ക് ഗോൾഡൻ വിസ നൽകുമെന്ന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

മലയാളികളടക്കം നിരവധി സ്കൂൾ വിദ്യാർഥികൾക്ക് 95 ശതമാനത്തിന് മുകളിൽ മാർക്കുണ്ട്. 1000 ദിർഹം അഥവാ ഏകദേശം 20000 രൂപ മാത്രമാണ് പത്ത് വർഷ വിസക്ക് ചിലവ് വരുന്നത്. നിലവിൽ രണ്ട് വർഷ വിസക്ക് 5000 ദിർഹമിന് (ലക്ഷം രൂപ) മുകളിൽ നൽകിയാണ് വിദ്യാർഥികളെ യു.എ.ഇയിൽ പഠിപ്പിക്കുന്നത്.

ഓരോ കുടുംബാംഗങ്ങളും ഇത്രയും തുക നൽകിയാണ് ഇവിടെ തങ്ങുന്നത്. തുടർവിദ്യാഭ്യാസം യു.എ.ഇയിൽ നടത്താൻ പ്രേരിപ്പിക്കുന്നതാണ് സർക്കാരിെൻറ തീരുമാനം. വിസ ലഭിക്കുന്ന വിദ്യാർഥികൾക്ക് അവരുടെ കുടുംബത്തെ സ്പോൺസർ ചെയ്യാം. ഗോൾഡൻ വിസക്കാർക്ക് തൊഴിൽ അനുമതി നൽകാനും യു എ ഇ കഴിഞ്ഞദിവസം തീരുമാനമെടുത്തിരുന്നു.

TAGS :

Next Story