20ലക്ഷം ദിർഹം ആസ്തിയുള്ളവർക്ക് ഗോൾഡൻ വിസ; നിക്ഷേപകർക്ക് ഗോൾഡൻ വിസാ വാഗ്ദാനവുമായി അധികൃതർ
ദുബൈ എമിറേറ്റിൽ 20ലക്ഷം ദിർഹവും അതിൽ കൂടുതലും ആസ്തിയുള്ള നിക്ഷേപകർക്ക് ഒക്ടോബർ മുതൽ ഗോൾഡൻ വിസ അനുവദിക്കും
ദുബൈയില്‍ കൂടുതൽ നിക്ഷേപകർക്ക് ഗോൾഡൻ വിസാ വാഗ്ദാനവുമായി അധികൃതർ. ദുബൈ എമിറേറ്റിൽ 20ലക്ഷം ദിർഹവും അതിൽ കൂടുതലും ആസ്തിയുള്ള നിക്ഷേപകർക്ക് ഒക്ടോബർ മുതൽ ഗോൾഡൻ വിസ അനുവദിക്കും. വിവിധ നിർമാണ കമ്പനികൾ കൂടുതൽ ആസ്തികൾ വിൽക്കാനായി ഒരുങ്ങുന്ന സാഹചര്യത്തിലാണ് ഗോൾഡൻ വിസയുടെ വിപുലീകരണം
നിക്ഷേപകരെ ദുബൈയിലേക്ക് കൂടുതലായി ആകർഷിക്കുകയാണ് ഗോൾഡൻ വിസ വിപുലീകരണത്തിലൂടെ ലക്ഷ്യമിടുന്നത്. . പുതുതായി അവതരിപ്പിക്കുന്ന ഗ്രീൻവിസകളും മൾടിപ്ൾ എൻട്രി വിസയും അടുത്ത മാസം മൂന്ന് മുതൽ നടപ്പിലാകും. ഇതിന്‍റെ അനുബന്ധമായാണ് കൂടുതൽ നിക്ഷേപകർക്ക് ഗോൾഡൻ വിസ അനുവദിക്കുന്നത്. നിലവിൽ അഞ്ചു വർഷ കാലാവധിയുള്ള ഗ്രീൻവിസക്കും മൾടിപ്ൾ എൻട്രി വിസക്കും മികച്ച പ്രതികരണമാണുളളത്..
സ്പോൺസറോ തൊഴിലുടമയോ ഇല്ലാതെ അഞ്ചുവർഷം വരെ ജോലി ചെയ്യാനും യു.എ.ഇയിൽ താമസിക്കാനും അനുമതി നൽകുന്നതാണ് ഗ്രീൻവിസ. സ്വയം തൊഴിൽ, ഫ്രീലാൻസ് ജോലികൾ, വിദ്ഗധതൊഴിലാളികൾ എന്നിവർക്കാണ് പ്രധാനമായും അഞ്ച് വർഷത്തെ ഗ്രീൻവിസ നൽകുക. രണ്ടുവർഷവും മൂന്ന് വർഷവും മാത്രം ലഭിച്ചിരുന്ന വിസകൾ അഞ്ചുവർഷത്തേക്ക് ലഭിക്കുന്നത്
Adjust Story Font
16