Quantcast

യു.എ.ഇ ഫെഡറൽ നാഷണൽ കൗൺസിൽ തെരഞ്ഞെടുപ്പിൽ മികച്ച പോളിങ്

ആദ്യ ഫലങ്ങൾ ഇന്ന് അർധരാത്രിയോടെ പുറത്തുവരും

MediaOne Logo

Web Desk

  • Updated:

    2023-10-07 20:14:22.0

Published:

7 Oct 2023 7:21 PM GMT

യു.എ.ഇ ഫെഡറൽ നാഷണൽ കൗൺസിൽ തെരഞ്ഞെടുപ്പിൽ മികച്ച പോളിങ്
X

യു എ ഇ പാർലമെന്റായ ഫെഡറൽ നാഷണൽ കൗൺസിലിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മികച്ച പോളിങ്. ബൂത്തിൽ നേരിട്ടെത്തി വോട്ട് രേഖപ്പെടുത്തുന്നതിന് പുറമെ യു എ ഇ സ്വദേശികൾക്ക് ഓൺലൈൻ വഴി വോട്ട് ചെയ്യാനും ഇത്തവണ സൗകര്യമൊരുക്കിയിരുന്നു. ആദ്യ ഫലങ്ങൾ ഇന്ന് അർധരാത്രിയോടെ പുറത്തുവരും.

രാജ്യത്താകെ 24 പോളിങ് കേന്ദ്രങ്ങളിലാണ് യു എ ഇ സ്വദേശികൾക്ക് നേരിട്ടെത്തി വോട്ട് രേഖപ്പെടുത്താൻ സൗകര്യമൊരുക്കിയിരുന്നത്. രാത്രി എട്ട് വരെയാണ് പോളിങ് സമയം. മിക്ക പോളിങ് കേന്ദ്രങ്ങളിലും മികച്ച പോളിങ് നടന്നതായി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. 40 അംഗ ഫെഡറൽ നാഷണൽ കൗൺസിലിലേക്ക് 20 പേരെയാണ് ജനങ്ങൾ നേരിട്ട് തെരഞ്ഞെടുക്കുക. ബാക്കി 20 പേരെ ഓരോ എമിറേറ്റിലെയും ഭരണാധികാരികൾ നോമിനേറ്റ് ചെയ്യുന്നതാണ് രീതി.

നാളെ ഉച്ചയോടെ മുഴുവൻ തെരഞ്ഞെടുപ്പ് ഫലവും പുറത്തുവരുമെന്നാണ് കണക്കൂട്ടുന്നത്. 309 സ്ഥാനാർഥികൾ മൽസരരംഗത്തുണ്ട്. ആദ്യമായാണ് ഓൺലൈനിലും നേരിട്ടും ഹൈബ്രിഡ് രീതിയിൽ പോളിങിന് സൗകര്യമേർപ്പെടുത്തുന്നത്. നേരത്തേ വോട്ട് രേഖപ്പെടുത്തേണ്ടവർക്ക് ഈമാസം നാല് മുതൽ ഏർലി വോട്ടിങ് സൗകര്യവും നൽകിയിരുന്നു. ഇത് അഞ്ചാം തവണയാണ് യു എ ഇ പാർലമെന്റിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. 2006 ലായിരുന്നു ആദ്യ തെരഞ്ഞെടുപ്പ്.

TAGS :

Next Story