Quantcast

ഗസ്സ റിലീഫ്​ കാമ്പയിന് അബൂദബിയിൽ മികച്ച പ്രതികരണം

ഭക്ഷണ പഥാർത്ഥങ്ങൾ, ശുചിത്വ ഉപകരണങ്ങൾ, ആരോഗ്യ അടിയന്തര വസ്തുക്കൾ എന്നിവ ശേഖരിച്ച്, ​ഗസ്സയിലെത്തിക്കുന്നതിനാണ്​ 'ഗസ്സക്ക്​വേണ്ടി അനുകമ്പ' എന്ന തല​ക്കെട്ടിൽ കാമ്പയിൻപ്രഖ്യാപിച്ചത്​.

MediaOne Logo

Web Desk

  • Published:

    15 Oct 2023 6:12 PM GMT

ഗസ്സ റിലീഫ്​ കാമ്പയിന് അബൂദബിയിൽ മികച്ച പ്രതികരണം
X

യുദ്ധ ദുരിതം പേറുന്ന ഗസ്സയിലെ ജനങ്ങൾക്ക് ​സഹായമെത്തിക്കാൻ യു.എ.ഇ പ്രഖ്യാപിച്ച കാമ്പയിൻ പ്രവർത്തനങ്ങൾ അബൂദബിയിൽ ആരംഭിച്ചു. ഭക്ഷണ പഥാർത്ഥങ്ങൾ, ശുചിത്വ ഉപകരണങ്ങൾ, ആരോഗ്യ അടിയന്തര വസ്തുക്കൾ എന്നിവ ശേഖരിച്ച്, ​ഗസ്സയിലെത്തിക്കുന്നതിനാണ്​ 'ഗസ്സക്ക്​വേണ്ടി അനുകമ്പ' എന്ന തല​ക്കെട്ടിൽ കാമ്പയിൻപ്രഖ്യാപിച്ചത്​.

പദ്ധതിയിലെആദ്യ പരിപാടി അബൂദബി മിന സായിദിലെ അബൂദബി പോർട്​സ്​ഹാളിൽ നടന്നു. എമിറേറ്റ്​സ്​ റെഡ്​ക്രസന്‍റ്​ അതോറിറ്റിയുടെ നേതൃത്വത്തിൽ വസ്തുക്കൾ പാക്ക്​ചെയ്യാനും സഹായിക്കാനുമായി ആയിരത്തിലേറെ പേരാണ്​ എത്തിയത്​. രാവിലെ ഒമ്പത് മുതൽ വൈകുന്നേരം നാലുവരെ ​വളണ്ടിയർമാർ സേവനം ചെയ്തു.. ഇതിലൂടെ ശേഖരിക്കുന്ന 13,000 ദുരിതാശ്വാസ കിറ്റുകൾ ഈജ്​പ്തുമായി സഹകരിച്ച്​ ഗസ്സയിലെത്തിക്കാനാണ്​ പദ്ധതിയിടുന്നത്​.

കുട്ടികൾക്കും സ്ത്രീകൾക്കും മുതിർന്ന പുരുഷൻമാർക്കും വ്യത്യസ്ത സാധനങ്ങൾ ഉൾപ്പെടുന്ന കിറ്റാണ് ​ഒരുക്കുന്നത്​. ഭക്ഷ്യ പൊതിയിൽ ധാന്യങ്ങൾ, എണ്ണ, ഹമ്മുസ്​​സീഡ്​സ്​, ഗ്രീൻ​പീസ്​, കോൺ, ടൂണ, ഇറച്ചി, ചായപ്പൊടി, ഉപ്പ്​, പഞ്ചസാര, ബിസ്കറ്റുകൾ എന്നിവയാണ്​ ഉൾപ്പെടുത്തിയിട്ടുള്ളത്​. കുട്ടികളുടെ പാക്കറ്റിൽ പാൽപൊടി, പാൽ, ടവലുകൾ, ബിസ്​ക്കറ്റ്​, ടൂത്ത്​പേസ്റ്റ്​, സോപ്പ്​, ഷാമ്പൂ, ഡയപ്പർ തുടങ്ങിയവയും ഉൾപ്പെടുത്തിയിട്ടുണ്ട്​.

മാനുഷിക, ജീവകാരുണ്യ സ്ഥാപനങ്ങൾ, സന്നദ്ധ കേന്ദ്രങ്ങൾ, സ്വകാര്യ മേഖല, മാധ്യമങ്ങൾ എന്നിവയുടെ പങ്കാളിത്തത്തോടെ ദുരിതാശ്വാസ വസ്തുക്കൾ സമാഹരിക്കുന്നതിന്​കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിന്‍റെ തുടക്കമാണ്​അബൂദബിയിൽനടന്നത്​. മറ്റു എമിറേറ്റുകളിലും വരും ദിവസങ്ങളിൽ ശേഖരണം നടക്കും. വേൾഡ്ഫുഡ് പ്രോഗ്രാം, വിദേശകാര്യ മന്ത്രാലയം, കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് മന്ത്രാലയം എന്നിവയുടെ സഹകരണത്തോടെയാണ് കാമ്പയിൻ ആരംഭിച്ചത്. ഫലസ്തീൻ ജനതക്ക്​2കോടി ഡോളർ സഹായം എത്തിക്കാൻ യു.എ.ഇപ്രസിഡന്റ് ശൈഖ്​മുഹമ്മദ് ബിൻ സായിദ്​ആൽ നഹ്​യാൻനിർദേശിച്ചതിന് പിന്നാലെയാണ് കാമ്പയിൻ ആരംഭിക്കുമെന്ന പ്രഖ്യാപനമുണ്ടായത്​.

TAGS :

Next Story