യുഎഇയിൽ സർക്കാർ സ്ഥാപനങ്ങളുടെ റമദാൻ മാസത്തെ പ്രവർത്തന സമയം പ്രഖ്യാപിച്ചു
വെള്ളിയാഴ്ച ഉച്ചക്ക് ശേഷവും ശനി, ഞായർ ദിവസങ്ങളിലും പൂർണമായും അവധിയായിരിക്കും
യുഎഇയിലെ സർക്കാർ സ്ഥാപനങ്ങളുടെ റമദാൻ മാസത്തെ പ്രവർത്തന സമയം പ്രഖ്യാപിച്ചു. സർക്കാർ ഓഫിസുകൾ തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് രണ്ട് വരെ പ്രവർത്തിക്കും. എന്നാൽ വെള്ളിയാഴ്ചകളിൽ രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് 12 വരെയാണ് പ്രവർത്തന സമയം. വെള്ളിയാഴ്ച ഉച്ചക്ക് ശേഷവും ശനി, ഞായർ ദിവസങ്ങളിലും പൂർണമായും അവധിയായിരിക്കും.
ഷാർജയിൽ വെള്ളി മുതൽ ഞായർ വരെ പൂർണ അവധി നൽകും. രാജ്യത്തെ വാരാന്ത്യ അവധി മാറിയ ശേഷം ആദ്യ റമദാനാണ് ഇത്തവണത്തേദ്. വെള്ളിയാഴ്ചകൾ തൊഴിൽ ദിനമാകുന്ന ആദ്യ റമദാൻ കൂടിയാണിത്. ഏപ്രിൽ രണ്ടിന് റമദാൻ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Next Story
Adjust Story Font
16