പലിശ നിരക്ക് ഉയർത്തി ഗൾഫ് ബാങ്കുകൾ; ലോൺ തിരിച്ചടവിനെ ബാധിക്കുമെന്ന് റിപ്പോർട്ട്
ക്രെഡിറ്റ് കാർഡിന്‍റെയും ലോണിന്‍റെയും തിരിച്ചടവുകളെയും ഉയർത്തിയ പലിശനിരക്ക് ബാധിക്കുമെന്നാണ് റിപ്പോർട്ടുകൾ
ദുബൈ: യു.എസ് ഫെഡറൽ റിസർവ് പലിശ നിരക്ക് ഉയർത്തിയതിന് പിന്നാലെ ഗൾഫിലെ ബാങ്കുകളും പരിശനിരക്ക് ഉയർത്തി. യു.എ.ഇ സെൻട്രൽ ബാങ്ക് പലിശ നിരക്ക് 0.75 ശതമാനം ഉയർത്തി. ക്രെഡിറ്റ് കാർഡിന്‍റെയും ലോണിന്‍റെയും തിരിച്ചടവുകളെയും ഉയർത്തിയ പലിശനിരക്ക് ബാധിക്കുമെന്നാണ് റിപ്പോർട്ടുകൾ.
യു.എസ് ഫെഡറൽ റിസർവ് പലിശനിരക്ക് 0.75 ശതമാനം ഉയർത്തിയതിന് പിന്നാലെയാണ് ഒട്ടു മിക്ക ഗൾഫ് രാജ്യങ്ങളിലെയും സെൻട്രൽ ബാങ്കുകൾ പലിശ നിരക്ക് ഉയർത്തുകയാണെന്ന് പ്രഖ്യാപിച്ചത്. ഉയർത്തിയ പലിശ നിരക്ക് ഇന്ന് മുതൽ നിലവിൽ വരുമെന്ന് യു.എ.ഇ സെൻട്രൽ ബാങ്ക് അറിയിച്ചിട്ടുണ്ട്. നിരക്ക് 75 ബേസിക് പോയിന്‍റ് ഉയർത്തിയതോടെ പലിശ നിരക്ക് 2.4 ശതമാനത്തിലെത്തി.
ഉയരുന്ന പലിശനിരക്ക് രാജ്യത്തിന്‍റെ എണ്ണയേതര വിപണിയെ ബാധിച്ചേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ ക്രൂഡ് ഓയിൽ വില ഉയർന്നു നിൽക്കുന്നതിനാൽ രാജ്യത്തിന്‍റെ സമ്പത്ത് ഘടനക്ക് ഇത് ഉലച്ചിലുണ്ടാക്കില്ലെന്നും വിദഗ്ധർ പറയുന്നു. എന്നാൽ യു.എ.ഇയിൽ ക്രെഡിറ്റ് കാർഡ് തിരിച്ചടവ് ബാക്കിയുള്ളവർ ഭവനവായ്പ പേഴ്സണൽ ലോൺ തിരിച്ചടവുകൾ എന്നിവയെ പലിശനിരക്ക് ഉയർത്തിയത് ബാധിക്കും. നിലവിലേതിനേക്കാൾ ഉയർന്ന ഇ.എം.ഐ അടക്കേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ.
Adjust Story Font
16