Quantcast

ഹജ്ജ് യാത്ര: പാസ്​പോർട്ട്​ നേരത്തെ നൽകണമെന്ന നിര്‍ദേശം പ്രവാസികള്‍ക്ക്​ തിരിച്ചടി

ഹജ്ജിന്​ പോകുന്നവർ ഏപ്രിൽ 24നുള്ളിൽ തങ്ങളുടെ പാസ്​പോർട്ട്​ മെഡിക്കൽ സർട്ടിഫിക്കറ്റിനൊപ്പം കൈമാറണമെന്നാണ് ഹജ്ജ്​ കമ്മിറ്റി നിർദേശം

MediaOne Logo

Web Desk

  • Published:

    25 Feb 2024 7:17 PM GMT

ഹജ്ജ് യാത്ര: പാസ്​പോർട്ട്​ നേരത്തെ നൽകണമെന്ന നിര്‍ദേശം പ്രവാസികള്‍ക്ക്​ തിരിച്ചടി
X

ദുബൈ: ഈ വർഷം ഹജ്ജിനു പോകുന്നവർ പാസ്പോർട്ട്​ നേരത്തെ സമർപ്പിക്കണമെന്ന നിർദേശം പ്രവാസികൾക്ക്​ തിരിച്ചടിയാകും. ഏതാണ്ട്​ രണ്ടര മാസത്തോളം പാസ്പോർട്ട്​അധികൃതര്‍ക്കു കൈമാറേണ്ടി വരുന്നത്​ പ്രവാസലോകത്ത്​ തൊഴിലെടുക്കുന്നവർക്ക്​ പ്രയാസം സൃഷ്ടിക്കുമെന്ന് വിവിധ കൂട്ടായ്മകൾ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ ആവശ്യമായ ഇളവ്​ അനുവദിക്കണമെന്നാണ് ആവശ്യം.

ഹജ്ജിന്​ പോകുന്നവർ ഏപ്രിൽ 24നുള്ളിൽ തങ്ങളുടെ പാസ്​പോർട്ട്​ മെഡിക്കൽ സർട്ടിഫിക്കറ്റിനൊപ്പം കൈമാറണമെന്നാണ് ഹജ്ജ്​ കമ്മിറ്റി നിർദേശം. യാത്ര പുറപ്പെടുന്നതിന്​ ഒരു മാസം മുമ്പ്​ ​പാസ്പോർട്ട് ഹാജരാക്കണം. വിദേശത്തുള്ളവർക്കും ഇന്ത്യയിലെ ക്വാട്ടയനുസരിച്ച് മാത്രമാണ്​ ഇപ്പോൾ ഹജ്ജിനു​ പോകാൻ സാധിക്കുന്നത്​.

മെയ്​ 26ന്​ ആരംഭിച്ച്​ ജൂൺ 9ന്​ അവസാനിക്കുന്ന പ്രകാരമാണ്​ കേരളത്തിൽ നിന്നുള്ള ഹജ്ജ്​ ഷെഡ്യൂൾ. ഇന്ത്യയിൽ നിന്ന്​ രണ്ടാം ഘട്ടത്തിൽ മാത്രമാണ്​ കേരളത്തിൽ നിന്നുള്ള ഷെഡ്യൂൾ. നിലവിലെ സ്ഥിതി പ്രകാരം 60 മുതൽ 70 ദിവസങ്ങൾ വരെ പ്രവാസികൾ ജോലിയിൽനിന്ന് വിട്ടുനിൽക്കേണ്ടി വരും. ഹജ്ജിനു പോകാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് നേരത്തെയുള്ള പാസ്​പോർട്ട്​ കൈമാറ്റം പ്രയാസം സൃഷ്​ടിക്കും.

പ്രവാസികളെ പരിഗണിച്ച്​ യാഥാർഥ്യബോധത്തോടെയുള്ള സമയക്രമം പാസ്​പാർട്ട്​ കൈമാറ്റ കാര്യത്തിലുണ്ടാകണമെന്നാണ്​ ഐ.സി.എഫ്​ ഉൾപ്പെടെയുള്ള കൂട്ടായ്​മകൾ ആവശ്യപ്പെടുന്നത്. ഇതുമായി ബന്ധപ്പെട്ടു സർക്കാറിനും കേന്ദ്ര ഹജ്ജ്​ കമ്മിറ്റിക്കും നിവേദനം കൈമാറിയിട്ടുണ്ട്​.

Summary: This year, the instruction that those going for Hajj should submit their passports early will be a setback for Indian expatriates

TAGS :

Next Story