അബൂദബിയിൽ 'കൊയ്ത്തുൽസവം' സംഘടിപ്പിച്ച് സെന്റ് ജോർജ് ഓർത്തഡോക്സ് ദേവാലയം
യു.എ.ഇയുടെ അൻപത്തി ഒന്നാമത് ദേശീയ ദിനാഘോഷം മുൻ നിർത്തി 51 സ്റ്റാളുകൾ ഒരുക്കിയാണ് ദേവാലയം സന്ദർശകരെ വരവേറ്റത്
അബൂദബിയിൽ കൊയ്ത്തുത്സവം സംഘടിപ്പിച്ച് സെന്റ് ജോർജ് ഓർത്തഡോക്സ് ദേവാലയം. കേരളീയ രുചിക്കൂട്ടുകൾക്കൊപ്പം നാടൻ കലാരൂപങ്ങളുടെ ആവിഷ്കാരവും ഹാർവെസ്റ്റ് ഫെസ്റ്റിവലിന്റെ പ്രത്യേകതയായിരുന്നു.
അബുദാബി സെൻറ് ജോർജ് ഓർത്തഡോക്സ് പള്ളിയങ്കണത്തിൽ നടന്ന ചടങ്ങിൽ നാടൻ വിഭവങ്ങൾക്കൊപ്പം നസ്രാണി പലഹാരങ്ങളുടെ വൈവിധ്യങ്ങളും ഒരുക്കിയിരുന്നു. യു.എ.ഇയുടെ അൻപത്തി ഒന്നാമത് ദേശീയ ദിനാഘോഷം മുൻ നിർത്തി 51 സ്റ്റാളുകൾ ഒരുക്കിയാണ് ദേവാലയം സന്ദർശകരെ വരവേറ്റത് .
ഇന്ത്യയുടെയും, യു.എ.ഇ യുടെയും തനത് കലാരൂപങ്ങൾ കൂടി ചേർന്നതോടെ കൊയ്ത്തുൽസവം സജീവമായി. ബ്രഹ്മവർ ഭദ്രാസന മെത്രപ്പോലീത്ത യാക്കോബ് മാർ ഏലിയാസ് അധ്യക്ഷത വഹിച്ചു. ഇന്ത്യൻ എംബസി കോൺസൽ ബാലാജി രാമസ്വാമി, ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത്, വിവിധ അസോസിയേഷൻ സാരഥികൾ ഉൾപ്പെടെ നിരവധി പ്രമുഖർ ആഘോഷ പരിപാടികളിൽ സംബന്ധിച്ചു.
Next Story
Adjust Story Font
16