Quantcast

മഴക്കെടുതി; 13,108 എമർജൻസി കോളുകൾ ലഭിച്ചതായി ദുബൈ പൊലീസ്

മിനിറ്റിൽ ശരാശരി ആറ് വീതം കോളുകളാണ് ലഭിച്ചത്

MediaOne Logo

Web Desk

  • Updated:

    2022-12-28 09:06:28.0

Published:

28 Dec 2022 9:04 AM GMT

മഴക്കെടുതി; 13,108 എമർജൻസി  കോളുകൾ ലഭിച്ചതായി ദുബൈ പൊലീസ്
X

യു.എ.ഇയിൽ രണ്ടുദിവസമായി അസ്ഥിര കാലാവസ്ഥയും മഴയും തുടരുന്നതിനാൽ അടിയന്തര സഹായത്തിനായി തങ്ങളെ വിളിക്കണമെന്ന് ദുബൈ പാലീസ് അറിയിച്ചു. എമർജൻസി ആവശ്യങ്ങൾക്കായി 999 എന്ന നമ്പറിലേക്കാണ് സഹായത്തിനായി വിളിക്കേണ്ടത്.

നോൺ-എമർജൻസി ആവശ്യങ്ങൾക്കായി 901 എന്ന നമ്പറിലേക്കാണ് വിളിക്കേണ്ടത്. മഴ ആരംഭിച്ച ശേഷം രാജ്യത്തുടനീളം സഹായത്തിനായി തങ്ങളെ വിളിക്കുന്നവരുടെ എണ്ണം ക്രമാതീതമായി വർധിച്ചിട്ടുണ്ട്. കഴിഞ്ഞ 36 മണിക്കൂറിനുള്ളിൽ എമർജൻസി നമ്പറായ 999ലേക്ക് 13,108 കോളുകൾ ലഭിച്ചിരുന്നു. മിനിറ്റിൽ ശരാശരി ആറ് വീതം കോളുകളാണ് പൊലീസിന് ലഭിച്ചത്.

കമാൻഡ് ആൻഡ് കൺട്രോൾ സെന്ററിന്റെ 901 എന്ന നമ്പറിൽ 1,959 നോൺ-എമർജൻസി കോളുകളും ലഭിച്ചിട്ടുണ്ട്. നനഞ്ഞ റോഡുകളിൽ വേഗത കുറയ്ക്കണമെന്നും വാഹനങ്ങൾക്കിടയിൽ കൃത്യമായി അകലം പാലിച്ച് ഡ്രൈവ് ചെയ്യണമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. കൂടാതെ വെള്ളക്കെട്ടുകളിലൂടെയുള്ള ഡ്രൈവിങ്ങും ഒഴിവാക്കണം. അപകടങ്ങൾ ഒഴിവാക്കാൻ ജനങ്ങൾ എല്ലാ സുരക്ഷാ നിർദേശങ്ങളും ചട്ടങ്ങളും കൃത്യമായി പാലിക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു.

TAGS :

Next Story