Quantcast

യു.എ.ഇയിൽ വ്യാപകമഴ; ദുബൈയിൽ റോഡിൽ വെള്ളക്കെട്ട്

താഴ്വരകളിൽ മലവെള്ളപാച്ചിലുണ്ടാകാൻ സാധ്യതയുള്ളതിനാൽ വാദി മുറിച്ചു കടക്കാൻ ശ്രമിക്കുന്നവർ ജാഗ്രത പാലിക്കാന്‍ നിര്‍ദേശമുണ്ട്

MediaOne Logo

Web Desk

  • Updated:

    2023-10-26 21:20:37.0

Published:

26 Oct 2023 6:15 PM GMT

Heavy rainfall in UAE, Rain in UAE
X

ദുബൈ: യു.എ.ഇയിൽ വ്യാപകമായ മഴ റിപ്പോര്‍ട്ട് ചെയ്തു. മിക്ക എമിറേറ്റുകളിലും ഇടിമിന്നലോടുകൂടി ശക്തമായ മഴ പെയ്തു. പല പ്രധാന റോഡുകളിലും വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. അസ്ഥിര കാലാവസ്ഥ തുടരുന്നതിനാൽ പുറത്തിറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. പല സ്കൂളുകളിലും നാളെ പഠനം ഓൺലൈനായിരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

അബൂദബി, ദുബൈ, ഷാർജ തുടങ്ങി മിക്ക നഗരപ്രദേശങ്ങളിലും ഇന്ന് സാമാന്യം ശക്തമായ മഴ ലഭിച്ചു. ദുബൈ നഗരത്തിൽ ഖിസൈസ് ഉൾപ്പെടെയുള്ള മേഖലകളിൽ മഴ റോഡിൽ വെള്ളം കയറാൻ കാരണമായി. ഷാര്‍ജയുടെ കിഴക്കന്‍ പ്രദേശങ്ങളില്‍ ആലിപ്പഴ വര്‍ഷവുണ്ടായി. ദുബൈയിൽ രാവിലെ മുതൽ ഗതാഗത കുരുക്കിനും മഴ കാരണമായി.

താഴ്വരകളിൽ മലവെള്ളപാച്ചിലുണ്ടാകാൻ സാധ്യതയുള്ളതിനാൽ വാദി മുറിച്ചു കടക്കാൻ ശ്രമിക്കുന്നവർ ജാഗ്രത പാലിക്കാന്‍ നിര്‍ദേശമുണ്ട്. റാസൽഖൈമയിൽ വെള്ളം നിറയുന്ന സ്ഥലങ്ങളിൽ വാഹനളുമായെത്തി കൂട്ടം കൂടുന്നതും മലവെള്ളപ്പാച്ചലിൽ സുരക്ഷിതമല്ലാതെ വാഹനമിറക്കുന്നുതും ആയിരം ദിർഹം മുതൽ രണ്ടായിരം ദിർഹം വരെ പിഴ ലഭിക്കാവുന്ന നിയമലംഘനമാണെന്ന് റാക് പൊലീസ് അറിയിച്ചു.

അടുത്തദിവസങ്ങളിലും യു.എ.ഇയുടെ വിവിധ പ്രദേശങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ട്. ചില സ്കൂളുകൾക്ക് വെള്ളിയാഴ്ച ഓൺലൈൻ ക്ലാസും പ്രഖ്യാപിച്ചിട്ടുണ്ട്.

Summary: Heavy rainfall in UAE

TAGS :

Next Story