സൈബര്‍ ആക്രമണം നേരിടാന്‍ ദുബൈ എക്സ്പോയില്‍ ഒരുക്കുന്നത് കനത്ത സുരക്ഷ
കോവിഡ് മഹാമാരിക്കാലത്ത് യു.എ.ഇ അടക്കമുള്ള പശ്ചിമേഷ്യൻ രാജ്യങ്ങൾ കനത്ത സെബർ ആക്രമണങ്ങളാണ് നേരിട്ടത്.
സൈബർ ആക്രമണ സാധ്യത മുന്നിൽ കണ്ട് ദുബൈ എക്സ്പോ 2020 ക്ക് ശക്തമായ സുരക്ഷയൊരുക്കി അധികൃതർ. ഏറ്റവും പുതിയ സൈബർ സുരക്ഷാ സംവിധാനങ്ങളാണ് എക്സ്പോക്ക് സുരക്ഷയൊരുക്കാൻ സംവിധാനിക്കുന്നത്. ഒക്ടോബറിലാണ് മേള ആരംഭിക്കുക.
മുൻകൂട്ടിക്കാണാൻ കഴിയാത്ത രൂപത്തിൽ സൈബര്‍ ആക്രമണങ്ങളുണ്ടായാൽ പരിഹരിക്കാനുള്ള സംവിധാനമാണ് ഒരുക്കിയിട്ടുള്ളതെന്ന് അധികൃതർ അറിയിച്ചു. എക്സ്പോയുടെ അടിസ്ഥാന സൗകര്യങ്ങളും പ്രവർത്തനവും മെച്ചപ്പെടുത്താനും സംരക്ഷിക്കാനും ലക്ഷ്യമിട്ടാണ് ഹൈടെക് ഒരുക്കങ്ങൾ പുരോഗമിക്കുന്നത്. ടിക്കറ്റ് വിൽപന, വലിയ സ്ക്രീനുകൾ, വെർച്വൽ റിയാലിറ്റി സംവിധാനങ്ങൾ എന്നിവയിലെല്ലാം ആക്രമണ സാധ്യതയുണ്ട്. ഈ പ്രവർത്തനങ്ങളെ ബാധിച്ചാൽ എക്സപോക്ക് മങ്ങലേൽക്കും. ഇത് മുൻകൂട്ടി കണ്ടാണ് സുരക്ഷയൊരുക്കുന്നത്.
നേരത്തെ ലോക എക്സ്പോകളിൽ ഉപയോഗിച്ചിട്ടില്ലാത്ത പുത്തൻ സാങ്കേതിക വിദ്യയാണ് 4.38സ്ക്വയർ കിലോമീറ്റർ സ്ഥലത്ത് 130ലേറെ കെട്ടിടങ്ങളിലായി ഒരുക്കുന്ന മേളയുടെ സൈബർ സുരക്ഷക്ക് പ്രയോഗിക്കുന്നത്. കോവിഡ് മഹാമാരിക്കാലത്ത് യു.എ.ഇ അടക്കമുള്ള പശ്ചിമേഷ്യൻ രാജ്യങ്ങൾ കനത്ത സെബർ ആക്രമണങ്ങളാണ് നേരിട്ടത്. ഈ സാഹചര്യത്തിലാണ് കനത്ത സുരക്ഷാ സംവിധാനമൊരുക്കാൻ തീരുമാനിച്ചത്.
190ലേറെ രാജ്യങ്ങളിൽ നിന്നായി ഇരുനൂറിലേറെ പവലിയനുകൾ ഒരുങ്ങുന്ന എക്സ്പോ ആരംഭിക്കാൻ മൂന്നു മാസത്തോളമാണ് ഇനി ബാക്കി നിൽകുന്നത്. മിക്ക രാജ്യങ്ങളുടെയും പവലിയൻ നിർമാണം ഇതിനകം അവസാന ഘട്ടത്തിലാണ്.
Adjust Story Font
16