Quantcast

ദുബൈ നഗരം ഓറഞ്ച് മയം; ചരിത്രം കുറിച്ച്​ ദുബൈ റൺ; പങ്കെടുത്തത്​ 2.26 ലക്ഷം പേർ

എല്ലാ പൂർവ റൊക്കോർഡുകളും തിരുത്തിക്കുറിച്ചായിരുന്നു കായികപ്രേമികൾ ആർത്തലച്ചെത്തിയത്​.

MediaOne Logo

Web Desk

  • Published:

    26 Nov 2023 7:32 PM GMT

History About Dubai Run 2.26 lakh people participated
X

ദുബൈ: കായിക രംഗത്ത്​ വീണ്ടും ചരിത്രം കുറിച്ച്​ ദുബൈ. പ്രധാന പാതയായ ശൈഖ്​ സായിദ്​ റോഡ്​ ഓറഞ്ച്​ കടലായി മാറിയ അത്ഭുതക്കാഴ്ചയ്ക്കാണ്​ ഞായറാഴ്ച രാവിലെ ദുബൈ സാക്ഷ്യം വഹിച്ചത്​. ദുബൈ റണ്ണിനായി പതിനായിരങ്ങളാണ്​ ഒഴുകിയെത്തിയത്​.

എല്ലാ പൂർവ റൊക്കോർഡുകളും തിരുത്തിക്കുറിച്ചായിരുന്നു കായികപ്രേമികൾ ആർത്തലച്ചെത്തിയത്​. ദുബൈ നഗരം 'ഓറഞ്ചപട'യാൽ ​നിറഞ്ഞ പ്രഭാതം. ആരോഗ്യ സംരക്ഷണത്തിന്‍റെ പാഠങ്ങൾ പകർന്ന​ ഫിറ്റ്​നസ്​ ചലഞ്ചിന്‍റെ സമാപന പരിപാടിയായിരുന്നു ദുബൈ റൺ.

രാവിലെ 6.30ന്​ ഫ്യൂചർ മ്യൂസിയത്തിന്​ സമീപത്തായിരുന്നു തുടക്കം. ദുബൈ കിരീടവകാശിയും എക്സിക്യുട്ടീവ്​ കൗൺസിൽ ചെയർമാനുമായ ശൈഖ് ​ഹംദാൻ ബിൻ മുഹമ്മദ് ​ബിൻ റാശിദ്​ ആൽ മക്​തൂം മുന്നിൽ നിന്ന്​ നയിച്ച റണ്ണിൽ ഇത്തവണ 2.26 ലക്ഷം പേരാണ്​ പ​ങ്കെടുത്തത്​. ഏറെ നീള​മേറിയതായിരുന്നു റൺ നിര.

5, 10 കിലോമീറ്ററുകളിലായി ദുബൈ ശൈഖ്​ സായിദ്​ റോഡിലാണ്​ ദുബൈ നിവാസികൾ ഓടാനിറങ്ങിയത്​. ലോകത്തെ ഏറ്റവും വലിയ 'ഫൺ റൺ' എന്ന് ​പ്രകീർത്തിക്കപ്പെടുന്ന പരിപാടിയിൽ കഴിഞ്ഞ വർഷം 1.93 ലക്ഷം പേരാണ്​ രജിസ്റ്റർ ചെയ്ത്​ പ​ങ്കെടുത്തത്​. ഇത്തവണ എല്ലാ മുൻ റൊക്കോർഡുകളും പഴങ്കഥയായി. പ്രായമോ ഫിറ്റ്​നസോ മാനദണ്ഡമല്ലാത്ത റണ്ണിലൂടെ ആരോഗ്യകരമായ സമൂഹം രൂപപ്പെടേണ്ടതിന്‍റെ സന്ദേശമാണ്​ ദുബെ റൺ പങ്കുവയ്ക്കുന്നത്​.



TAGS :

Next Story