Quantcast

ഏഷ്യാ കപ്പ് 2022 മത്സരങ്ങളുടെ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതെങ്ങിനെ..?

MediaOne Logo

Web Desk

  • Published:

    16 Aug 2022 11:47 AM GMT

ഏഷ്യാ കപ്പ് 2022 മത്സരങ്ങളുടെ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതെങ്ങിനെ..?
X

ശ്രീലങ്കയിൽ നടക്കേണ്ടിയിരുന്ന ഏഷ്യാ കപ്പ്-2022 ഈ മാസം 27ന് യു.എ.ഇയിൽ ആരംഭിക്കുകയാണ്. രാഷ്ട്രീയ അരക്ഷിതാവസ്ഥയെ തുടർന്നാണ് ടൂർണമെന്റിന് ആതിഥേയത്വം വഹിക്കേണ്ടിയിരുന്ന ശ്രീലങ്കയ്ക്ക് പകരം യു.എ.ഇയിൽ ടൂർണമെന്റ് നടക്കുന്നത്.

28ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലാണ് ശ്രദ്ധേയമായ മത്സരം ദുബൈയിൽ നടക്കുന്നത്. സെപ്റ്റംബർ 11നാണ് ടൂർണമെന്റ് ഫൈനൽ നടക്കുന്നത്. ആറ് ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരയ്ക്കുന്നത്.

ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിനുള്ള ടിക്കറ്റുകൾ ആദ്യഘട്ട വിതരണത്തിന് വെച്ചപ്പോൾ രണ്ടര മണിക്കൂറ് കൊണ്ടാണ് പൂർണമായി വിറ്റഴിഞ്ഞത്. ആവശ്യക്കാർ കൂടിയതോടെ പലർക്കും ഈ മത്സരത്തിന്റെ ടിക്കറ്റുകൾ സ്വന്തമാക്കാനായിട്ടില്ല. എങ്കിലും ഈ മത്സരത്തിന്റെ തന്നെ രണ്ടാംഘട്ട ടിക്കറ്റ് വിൽപന ഉടനെ ആരംഭിക്കുമെന്നാണ് സംഘാടകർ അറിയിച്ചരിക്കുന്നത്. ടിക്കറ്റുകൾ platinumlist.nte എന്ന വെബ്‌സൈറ്റ് വഴിയാണ് ബുക്ക് ചെയ്യേണ്ടത്.

ടൂർണമെന്റ് ടിക്കറ്റുകൾ എങ്ങനെ സ്വന്തമാക്കാം...?

  • ആദ്യമായി platinumlist.net എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ ലോഗിൻ ചെയ്യുക
  • ശേഷം ഏഷ്യാ കപ്പ്-2022 എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
  • ഇവിടെ സ്‌റ്റേഡിയങ്ങളും മത്സര വിശദാംശങ്ങളും ലിസ്റ്റ് ചെയ്തിട്ടുണ്ടാകും
  • അവിടെ ടി20 എന്ന വിൻഡോയിൽ ക്ലിക്ക് ചെയ്യുക
  • അടുത്ത പേജിൽ, മത്സരങ്ങളുടെ എല്ലാ ടിക്കറ്റുകളും അവയുടെ നിരക്കുകളും ലിസ്റ്റ് ചെയ്തിരിക്കും
  • അവിടെനിന്നും നിങ്ങളുടെ ആവശ്യത്തിനും ബജറ്റിനുമനുസരിച്ച് ടിക്കറ്റുകളുടെ എണ്ണം തിരഞ്ഞെടുക്കാം
  • ടിക്കറ്റുകൾ ബുക്ക് ചെയ്ത ശേഷം, നടപടികൾ പൂർത്തിയാക്കാനായി ചെക്ക്ഔട്ട് പേജിലേക്ക് പോകുക
  • നിങ്ങൾ തിരഞ്ഞെടുത്ത സീറ്റുകൾ സ്ഥിരീകരിക്കാനായി, ഓൺലൈനായി പണമടയ്ക്കുക
  • ഇതോടെ സ്‌റ്റേഡിയത്തിൽനിന്ന് നേരിട്ട് മത്സരം ആസ്വദിക്കാനുള്ള ഏഷ്യാ കപ്പ് ടിക്കറ്റുകൾ നിങ്ങൾക്ക് സ്വന്തമാക്കാം.
TAGS :

Next Story