ഫിഫ വിലക്ക് ഉടൻ പരിഹരിച്ചില്ലെങ്കിൽ ഇന്ത്യൻ ഫുട്ബാളിനെ അത് ഗുരുതരമായി ബാധിക്കുമെന്ന് കേരള ബ്ലാസ്റ്റേഴ്സ് ചീഫ് കോച്ച്
അന്താരാഷ്ട്ര ടീമുമായി പരിശീലന മത്സരം പോലും കളിക്കാൻ കഴിയാത്ത അവസ്ഥയിലാണ്. എത്രയും വേഗം വിലക്ക് മാറി ഗ്രൗണ്ടിലേക്ക് മടങ്ങിയെത്താൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫിഫ വിലക്ക് ഉടൻ പരിഹരിച്ചില്ലെങ്കിൽ ഇന്ത്യൻ ഫുട്ബാളിനെ അത് ഗുരുതരമായി ബാധിക്കുമെന്ന് കേരള ബ്ലാസ്റ്റേഴ്സ് ചീഫ് കോച്ച് ഇവാൻ വുകുമിനോവിച്ച്. ദുബൈയിൽ സ്വന്തം കാണികൾക്ക് മുന്നിൽ കളിക്കാമെന്ന പ്രതീക്ഷ തകർന്നതിൽ നിരാശയുണ്ട്. പ്രശ്നപരിഹാരത്തിന് ഫെഡറേഷൻ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഫിഫയുടെ വിലക്കിൽ ഏറെ നിരാശയുണ്ടെന്നും വുകുമിനോവിച്ച് പറഞ്ഞു. അന്താരാഷ്ട്ര ടീമുമായി പരിശീലന മത്സരം പോലും കളിക്കാൻ കഴിയാത്ത അവസ്ഥയിലാണ്. എത്രയും വേഗം വിലക്ക് മാറി ഗ്രൗണ്ടിലേക്ക് മടങ്ങിയെത്താൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അവസാന രണ്ട് സീസണുകളും കാണികളില്ലാതെ കളിക്കേണ്ടി വന്നത് വലിയ ബുദ്ധിമുട്ടായിരുന്നു. കേരളത്തിലെ കാണികൾ ഞങ്ങൾക്ക് തരുന്ന എക്സ്ട്രാ എനർജി വേറെ തന്നെയാണെന്നും ചീഫ് കോച്ച് പ്രതികരിച്ചു. ദുബൈയിലെ പരിശീലനം മികച്ചൊരു അനുഭവമാണെന്ന് ഇവാൻ വുകുമിുനാവിച്ച് അഭിപ്രായപ്പെട്ടു. ദുബൈയിലെ ചൂട് കാലാവസ്ഥ പോലുള്ള സാഹചര്യങ്ങളിൽ കളിക്കുന്നത് ടീമിനെ കരുത്തരാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Adjust Story Font
16