Quantcast

നിയമവിരുദ്ധ ഓൺലൈൻ ഉള്ളടക്കം; യു.എ.ഇയിൽ ഒരു കോടി ദിർഹം വരെ പിഴ

ഇത്തരം സംഭവങ്ങളിൽ കുറഞ്ഞത് മൂന്ന് ലക്ഷമാണ് പിഴയെന്ന് യു.എ.ഇ പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.

MediaOne Logo

Web Desk

  • Updated:

    2022-05-07 18:28:46.0

Published:

7 May 2022 5:17 PM GMT

നിയമവിരുദ്ധ ഓൺലൈൻ ഉള്ളടക്കം; യു.എ.ഇയിൽ ഒരു കോടി ദിർഹം വരെ പിഴ
X

നിയമവിരുദ്ധമായ ഓൺലൈൻ ഉള്ളടക്കം സൂക്ഷിക്കുന്നതും പങ്കുവെക്കുന്നതും യു.എ.ഇയിൽ ഒരു കോടി ദിർഹം വരെ പിഴ ലഭിക്കാവുന്ന കുറ്റമാണെന്ന് മുന്നറിയിപ്പ്. ഇത്തരം സംഭവങ്ങളിൽ കുറഞ്ഞത് മൂന്ന് ലക്ഷമാണ് പിഴയെന്ന് യു.എ.ഇ പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.

പബ്ലിക് പ്രോസിക്യൂഷൻ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് പിഴ സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയത്. ഫെഡറൽ നിയമത്തിലെ ആർടിക്കിള്‍ 53 അനുസരിച്ചാണ് അഭ്യൂഹങ്ങളും വ്യാജവാർത്തകളും മറ്റ് ഇ-ക്രൈമുകളും തടയുന്നതിന് കനത്ത പിഴ ഈടാക്കാൻ തീരുമാനം.

നിയമവിരുദ്ധമായ ഉള്ളടക്കമുള്ള ഓൺലൈൻ അക്കൗണ്ടുകളോ ഉള്ളടക്കമോ ഉടമകൾക്ക് ഒഴിവാക്കാം. നിയമവിരുദ്ധ ഉള്ളടക്കം നീക്കം ചെയ്യാൻ ഔദ്യോഗികമായി ആവശ്യപ്പെട്ടാൽ നിശ്ചിത കാലയളവിനുള്ളിൽ അവ ഒഴിവാക്കണം. ഇതിന് വിസമ്മതിച്ചാലും പിഴ ചുമത്തപ്പെടും. തെറ്റായ വാർത്തകളും അഭ്യൂഹങ്ങളും പരത്തി സമൂഹത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുകയും മയക്കുമരുന്ന് അടക്കമുള്ളവ വിൽപന നടത്തുകയും ചെയ്യുന്നവരെ നിയന്ത്രിക്കാനാണ് കടുത്ത പിഴ ഈടാക്കാൻ തീരുമാനിച്ചത്. കോവിഡ് കാലത്ത് ഓൺലൈൻ ഇടപാടുകൾ വർധിച്ചപ്പോൾ നിരവധി കുറ്റകൃത്യങ്ങളും കൂടിയിരുന്നു. ഈ പശ്ചാത്തലത്തിൽ ഓൺലൈൻ തട്ടിപ്പുകളും കുറ്റകൃത്യങ്ങളും തടയുന്നതിന് ശക്തമായ നടപടി സ്വീകരിക്കാനാണ് സർക്കാർ നീക്കം.

TAGS :

Next Story