Quantcast

റോഡിലേക്ക് ചവറുകൾ എറിഞ്ഞാൽ അബൂദബിയിൽ 1000 ദിർഹം വരെ പിഴ

ഇന്ത്യൻ രൂപയിലേക്ക് വന്നാൽ ഇത് ഏതാണ്ട് 21000 രൂപ വരും

MediaOne Logo

Web Desk

  • Updated:

    2022-06-03 19:14:23.0

Published:

3 Jun 2022 6:11 PM GMT

റോഡിലേക്ക് ചവറുകൾ എറിഞ്ഞാൽ അബൂദബിയിൽ 1000 ദിർഹം വരെ പിഴ
X

അബൂദബി: കാറിൽ നിന്ന് റോഡിലേക്ക് സാധനങ്ങൾ വലിച്ചെറിഞ്ഞാൽ അബൂദബിയിൽ കനത്തപിഴ നൽകേണ്ടി വരും. ആയിരം ദിർഹം പിഴയും ആറ് ബ്ലാക്ക് പോയന്റുമാണ് ഇതിന് ശിക്ഷ. അബൂദബിയിൽ വാഹനങ്ങൾ മുഴുവൻ നിരീക്ഷണത്തിലാണ്.

വാഹനത്തിൽ കയറുന്നതിന് മുമ്പ് സാധനങ്ങൾ റോഡിലിട്ടാലും പിഴയും ബ്ലാക്ക് പോയന്റും പിന്നാലെയെത്തും. ചപ്പുചവറുകൾ റോഡിലെറിയുന്നത് നഗരത്തിന്റെ സൗന്ദ്യരം കെടുത്തുക മാത്രമല്ല, പരസ്ഥിതിക്ക് കൂടി ദോഷകരമായ നടപടിയാണെന്ന് അബൂദബി പൊലീസ് ചൂണ്ടിക്കാട്ടി. ആയിരം ദിർഹം അഥവാ 21,000 ഇന്ത്യൻ രൂപയാണ് ഇതിന് പിഴ നൽകേണ്ടി വരിക. ഒപ്പം ലൈസൻസിൽ ആറ് ബ്ലാക്ക് പോയന്റുകളും വീഴും.

TAGS :

Next Story