Quantcast

ഇന്ത്യന്‍ ദമ്പതികളെ കൊന്ന കേസില്‍ പാകിസ്താന്‍ സ്വദേശിക്ക് വധശിക്ഷ

MediaOne Logo

Web Desk

  • Updated:

    2022-04-21 13:44:56.0

Published:

21 April 2022 7:10 PM IST

ഇന്ത്യന്‍ ദമ്പതികളെ കൊന്ന കേസില്‍  പാകിസ്താന്‍ സ്വദേശിക്ക് വധശിക്ഷ
X

ഇന്ത്യന്‍ ദമ്പതികളെ കൊന്ന കേസില്‍ പാകിസ്താന്‍ സ്വദേശിക്ക് ദുബൈയില്‍ വധശിക്ഷ. ഗുജറാത്ത് സ്വദേശികളായ ദമ്പതികളെ കൊലപ്പെടുത്തിയ 26 കാരനാണ് ദുബൈ ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചത്.

2020 ജൂണ്‍ 17 നാണ് ഗുജറാത്ത് സ്വദേശികളായ ഹിരണ്‍ ആദിയയും വിധി ആദിയയും ദുബൈ അറേബ്യന്‍ റാഞ്ചസിലെ വില്ലയില്‍ കൊല്ലപ്പെട്ടത്. ബിസിനസുകാരയ ഇവരെ മോഷണശ്രമത്തിനിടെ മകളുടെ മുന്നില്‍വെച്ച് മോഷ്ടാവ് കൊലപ്പെടുത്തുകയായിരുന്നു.

അമ്മയുടെ ചികിത്സക്കായി പണം കണ്ടെത്താനായിരുന്നു മോഷണമെന്നും രക്ഷപെടാനാണ് കൊലയെന്നും പ്രതി വാദിച്ചെങ്കിലും കോടതി പരിഗണിച്ചില്ല. ഇയാള്‍ക്ക് 15 ദിവസത്തിനുള്ളില്‍ അപ്പീല്‍ നല്‍കാന്‍ കോടതി അനുമതി നല്‍കിയിട്ടുണ്ട്.

TAGS :

Next Story