Quantcast

യുഎഇയിൽ ഗാർഹിക തൊഴിലാളികൾ 'വേജ് പ്രൊട്ടക്‌ഷൻ സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്യണം

നിയമം ഇന്ന് മുതൽ പ്രാബല്യത്തില്‍

MediaOne Logo

Web Desk

  • Published:

    1 April 2023 6:20 PM GMT

യുഎഇയിൽ ഗാർഹിക തൊഴിലാളികൾ വേജ് പ്രൊട്ടക്‌ഷൻ സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്യണം
X

യുഎഇയിൽ നിശ്ചിത വിഭാഗം ഗാർഹിക തൊഴിലാളികൾ 'വേജ് പ്രൊട്ടക്‌ഷൻ സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്യണമെന്ന നിയമം ഇന്ന് മുതൽ പ്രാബല്യത്തിലായി. തിരഞ്ഞെടുക്കപ്പെട്ട തൊഴിൽ മേഖലകളിൽ മിനിമം വേതനം ഉറപ്പാക്കാൻ, ബാങ്ക് അക്കൗണ്ട് മുഖേന വേതനം നൽകാനും തൊഴിൽ വകുപ്പിന്റെ വെബ്സൈറ്റിൽ വിവരങ്ങൾ അപ്‌ലോഡ് ചെയ്യാനും വ്യവസ്ഥ ചെയ്യുന്നതാണ് 'വേജ് പ്രൊട്ടക്‌ഷൻ സിസ്റ്റം.

ഗാർഹിക തൊഴിലാളികളുടെഅവകാശം സംരക്ഷിക്കാൻ ലക്ഷ്യമിട്ട്​യു.എ.ഇമാനവ വിഭവ, സ്വദേശിവത്​കരണ മന്ത്രാലയമാണ്​നിർദേശം പുറത്തിറക്കിയത്​. തൊഴിലാളികൾക്ക്​കൃത്യമായി​ശമ്പളം ലഭിക്കുന്നുണ്ടെന്ന്​ഉറപ്പുവരുത്താനാണ്​നടപടി. . 19 വിഭാഗം തൊഴിലാളികളാണ്​​ഡബ്ലിയു.പി.എസിന്‍റെപരിധിയിൽ വരുന്നത്​. ബാങ്കുകൾ, മണി എക്​സ്​​​േചഞ്ച്​ഉൾപെടെയുള്ള ധനകാര്യ സ്ഥാപനങ്ങൾ വഴിയാണ്​രജിസ്റ്റർ ചെയ്യേണ്ടത്​. തൊഴിലുടമയുടെയും തൊഴിലാളിയുടെയും എമിറേറ്റ്​സ്​ഐ.ഡി നിർബന്ധം.

തൊഴിലാളിയുടെഅക്കൗണ്ടിൽ കൃത്യമായി ശമ്പളം എത്തിയില്ലെങ്കിൽ അധികൃതർക്ക്​വിവരം ലഭിക്കും. നിർദേശങ്ങൾ പാലിക്കാത്ത തൊഴിലുടമക്ക്​എത്ര തുകയാണ്​ഫൈൻ ലഭിക്കുക എന്നത്​നിർണയിച്ചിട്ടില്ല. എന്നാൽ, ഒരുമാസം ശമ്പളം മുടങ്ങിയാൽ തൊഴിലുടമക്ക്​മുന്നറിയിപ്പ്​വരും. തുടർന്നും ശമ്പളം നൽകിയില്ലെങ്കിൽ ഇയാളെ ബ്ലാക്ക്​ലിസ്റ്റിൽ ഉൾപെടുത്തും. ഇതോടെ, കൂടുതൽ ഗാർഹിക തൊഴിലാളികളെ നിയമിക്കാനാവാത്ത അവസ്ഥയുണ്ടാകും.

TAGS :

Next Story