Quantcast

യു.എ.ഇയിലെ സർക്കാർ സ്ഥാപനങ്ങൾക്ക് നേരെ സൈബർ ആക്രമണങ്ങളിൽ വർധന

സൈബർ ആക്രമണങ്ങളെ നേരിടാൻ ഫലപ്രദ സംവിധാനങ്ങളാണ് ഒരുക്കിയിട്ടു​ള്ളതെന്ന് അധികൃതർ

MediaOne Logo

Web Desk

  • Published:

    29 Jan 2024 5:59 PM GMT

യു.എ.ഇയിലെ സർക്കാർ സ്ഥാപനങ്ങൾക്ക് നേരെ സൈബർ ആക്രമണങ്ങളിൽ വർധന
X

ദുബൈ​: യു.എ.ഇയിലെ സർക്കാർ സ്ഥാപനങ്ങൾ ദിനംപ്രതി ആയിരക്കണക്കിന്​ സൈബർ ആക്രമണങ്ങൾ നേരിടുന്നുണ്ടെന്ന് അധികൃതർ. ലോകത്തെ വിവിധ ഭാഗങ്ങളിലെ രാഷ്ട്രീയ പ്രശ്നങ്ങൾ കാരണമായി ഇത്തരം ആക്രമണങ്ങൾ വർധിക്കുകയാണെന്നും അധികൃതർ അറിയിച്ചു.

സൈബർ ആക്രമണങ്ങളെ നേരിടാൻ ഫലപ്രദ സംവിധാനങ്ങളാണ്​ യു.എ.ഇ നടപ്പാക്കുന്നതെന്ന് ഗവൺമെന്റ് സൈബർ സെക്യൂരിറ്റി മേധാവി ഡോ. മുഹമ്മദ്​അൽ കുവൈത്തി​ വ്യക്​തമാക്കി​. ദുബൈയിൽ നടന്ന 'ജി.പി.ആർ.സി' ഉച്ചകോടയിൽ സംസാരിക്കുകയായിരുന്നു ​അദ്ദേഹം. സർക്കാർ സംവിധാനങ്ങളുടെ എല്ലാ ശൃംഖലയും ഫിഷിങ്​ഇ-മെയിൽ, റാൻസംവെയർ എന്നിങ്ങനെ എല്ലാ തരത്തിലുള്ള സൈബർ ആക്രമണങ്ങൾക്കും​ഇരയാകുന്നാതായാണ്​വെളിപ്പെടുത്തൽ.

സ്വകാര്യ മേഖലക്കെതിരായ സൈബർ സുരക്ഷാ ആക്രമണങ്ങൾ പൊതുമേഖല അഭിമുഖീകരിക്കുന്നതിന്‍റെ ഇരട്ടിയോ മൂന്നിരട്ടിയോ ആയിരിക്കുമെന്നും ഡോ. മുഹമ്മദ്​അൽ കുവൈത്തി പറഞ്ഞു. സൈബർ സുരക്ഷാ സ്ഥാപനമായ കാസ്‌പെർസ്‌കി അടുത്തിടെ നടത്തിയ ഒരു പഠത്തിൽ യു.എ.ഇയിലെ 15 ശതമാനം സ്വകാര്യമേഖല കമ്പനികൾ കഴിഞ്ഞ രണ്ടു വർഷത്തിൽ സൈബർ ആക്രമണങ്ങൾ നേരിട്ടതായി​കണ്ടെത്തിയിരുന്നു.

സൈബർ ഭീഷണികൾക്കെതിരെ കടുത്ത നടപടികളാണ് യു.എ.ഇ സ്വീകരിച്ചിരിക്കുന്നത്. ഒക്ടോബറിൽ യു.എ.ഇ സൈബർ സെക്യൂരിറ്റി കൗൺസിൽ, ഡിജിറ്റൽ കുറ്റകൃത്യങ്ങൾ അന്വേഷിക്കാനും തടയാനും ചെറുക്കാനുമുള്ള സൈബർ സുരക്ഷാ സാങ്കേതികവിദ്യകളുടെ നിർമാതാക്കളായ ഗ്രൂപ്പ്-ഐ.ബിയുമായി ധാരണാപത്രം ഒപ്പുവെക്കുകയും ചെയ്​തു. മിഡിൽ ഈസ്റ്റ്, തുർക്കിയ, ആഫ്രിക്ക മേഖലകളെ ലക്ഷ്യമിട്ട് സൈബർ കുറ്റവാളികൾ ഉയർത്തുന്ന സുരക്ഷാ ഭീഷണികളെ കുറിച്ച എല്ലാ വിവരങ്ങളും പങ്കിടുന്നതിനാണ്​ധാരണ

TAGS :

Next Story