ദുബൈയിലേക്ക് ഒമാൻ റോഡ് മാർഗം പോകുന്നവരുടെ എണ്ണത്തിൽ വർധന
ഓരോ മാസവും ഹത്ത മുഖേനയുള്ള അതിർത്തിയിലൂടെ മൂന്നര ലക്ഷം പേരാണ് കടന്നുപോകുന്നത്
ദുബൈക്കും ഒമാൻ റോഡ് മാർഗം പോകുന്നവരുടെ എണ്ണത്തിൽ വർധന. ഓരോ മാസവും ഹത്ത മുഖേനയുള്ള അതിർത്തിയിലൂടെ മൂന്നര ലക്ഷം പേരാണ് വന്നുപോകുന്നത്. ഹത്തയിലെ വികസന പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ ഈ വഴി പോകുന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തിലും വർധന ഉണ്ടാകും
ഹത്ത വികസന പദ്ധതി ചർച്ചാ വേളയിൽ ദുബൈ എമിഗ്രേഷൻ മേധാവിയുടേതാണ് പുതിയ വെളിപ്പെടുത്തൽ. ഹത്തയിലെ വകുപ്പിന്‍റെ ഓഫീസിലെത്തിയ ശൈഖ്അഹമ്മദ് ബിൻ മുഹമ്മദിനെ മേധാവി ലഫ്റ്റ്നന്‍റ് ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി, ഉപമേധാവിമേജർ ജനറൽ ഉബൈദ് ബിൻ സുറൂർ അടക്കമുള്ള ഉദ്യോഗസ്ഥർ സ്വീകരിച്ചു. ഓഫിസിൽ നൽകുന്ന സേവനങ്ങളും അതിർത്തിയിലെ മറ്റു പ്രവർത്തനങ്ങളും അദ്ദേഹത്തിന് മുമ്പാകെ വിശദീകരിച്ചു.
ദുബൈ എമിറേറ്റിന്‍റെ അവസരങ്ങളിലേക്ക് യാത്രക്കാരെ ബന്ധിപ്പിക്കുന്നസുപ്രധാന കവാടമാണ് ഹത്ത അതിർത്തി. യാത്രക്കാരുടെ എണ്ണത്തിലെ ഗണ്യമായ വർദ്ധന ദുബൈയുടെ വളർച്ചയെ കൂടിയാണ് അടയാളപ്പെടുത്തുന്നത്. യാത്രക്കാരുടെപോക്കുവരവ് കണക്കിലെടുത്ത് സുഗമവും കാര്യക്ഷമവുമായ യാത്രാ നടപടികൾ സദാസമയവും ഇവിടെ ഉറപ്പാക്കുമെന്ന് മേധാവി ലഫ്റ്റ്നന്‍റ് ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി പറഞ്ഞു. ഹത്ത അതിർത്തിയിലെ സേവനങ്ങൾ അനുദിനം മെച്ചപ്പെടുത്തുന്നതിനുള്ള ജി.ഡി.ആർ.എഫ്.എയുടെ പ്രതിബദ്ധതയെ ശൈഖ് അഹമ്മദ് അഭിനന്ദിച്ചു.
Adjust Story Font
16