Quantcast

ഇന്ത്യക്ക് ഫിഫയുടെ വിലക്ക്: ബ്ലാസ്റ്റേഴ്‌സ് - യുഎഇ മാച്ചുകൾ അനിശ്ചിതത്വത്തിൽ

കഴിഞ്ഞ ദിവസമാണ് ഫിഫ ഇന്ത്യൻ ഫുട്‌ബോൾ അസോസിയേഷന് വിലക്കേർപ്പെടുത്തിയത്.

MediaOne Logo

Web Desk

  • Published:

    17 Aug 2022 3:27 PM GMT

ഇന്ത്യക്ക് ഫിഫയുടെ വിലക്ക്: ബ്ലാസ്റ്റേഴ്‌സ് - യുഎഇ മാച്ചുകൾ അനിശ്ചിതത്വത്തിൽ
X

ദുബൈ: ഇന്ത്യക്ക് ഫിഫ ഏർപ്പെടുത്തിയ വിലക്കിനെ തുടർന്ന് കേരള ബ്ലാസ്റ്റേഴ്‌സിന്റെ യുഎഇയിൽ നടക്കേണ്ട പ്രീ സീസൺ മൽസരങ്ങൾ അനിശ്ചിതത്വത്തിൽ. മൽസരം മുടങ്ങുമോ എന്ന ആശങ്കകൾക്കിടയിലും ദുബൈയിലെത്തിയ ബ്ലാസ്റ്റേഴ്‌സ് ടീമിന് ആവേശകരമായ വരവേൽപാണ് ലഭിച്ചത്.

ആഗസ്റ്റ് 20 മുതൽ 28 വരെ യുഎഇയിലെ വിവിധ ക്ലബ്ബുകളുമായാണ് കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ പ്രീസീസൺ മൽസരം നടക്കേണ്ടത്. ഇതിനായി പരിശീലകൻ ഇവാൻ വുകുമിനോവിചിന്റെ നേതൃത്വത്തിൽ 26 അംഗ ബ്ലാസ്റ്റേഴ്‌സ് സംഘം ദുബൈയിൽ എത്തുകയും ചെയ്തു. എന്നാൽ ഫിഫ ഇന്ത്യൻ ഫുട്ബാൾ അസോസിയേഷനെ പുറത്താക്കിയ സാഹചര്യത്തിൽ മത്സരം നടക്കാൻ സാധ്യത കുറവാണെന്നാണ് സംഘാടകർക്ക് ലഭിച്ച വിവരം. ബ്ലാസ്റ്റേഴ്‌സുമായി മാറ്റുരക്കേണ്ട ദുബൈ അൽ നാസിർ ക്ലബ്ബ്, ദിബ്ബ എഫ്.സി, ഹത്ത ക്ലബ്ബ് എന്നിവക്ക് ഇത് സംബന്ധിച്ച് യുഎഇ ഫുട്ബാൾ അസോസിയേഷൻ കത്ത് നൽകിയതായായി സൂചനയുണ്ട്.

മത്സരം നടന്നില്ലെങ്കിൽ ദുബൈയിലെ സൗകര്യങ്ങൾ ഉപയോഗിച്ച് പരിശീലനം നടത്തി മടങ്ങാനാണ് ടീമിന്റെ പദ്ധതി. ആദ്യമത്സരങ്ങൾ മുടങ്ങിയാലും പ്രതിസന്ധി നീങ്ങി ഈ മാസം 25 മുതലുള്ള മത്സരങ്ങൾ നടന്നേക്കുമെന്ന പ്രതീക്ഷയും ടീമിനുണ്ട്. ആയിരങ്ങളെ പങ്കെടുപ്പിച്ച് നടത്താൻ നിശ്ചയിച്ച മത്സരങ്ങൾക്ക് ടിക്കറ്റ് വിൽപനയും സജീവമായിരുന്നു. മാച്ച് നടന്നില്ലെങ്കിൽ ടിക്കറ്റ് തുക മടക്കി നൽകേണ്ടി വരും. മത്സങ്ങൾക്കായി ഇന്ന് രാവിലെ പതിനൊന്നരക്കാണ് കേരളാ ബ്ലാസ്റ്റേഴ്‌സ് ടീം ദുബൈ വിമാനത്താവളത്തിൽ എത്തിയത്.

TAGS :

Next Story