Quantcast

ഇന്ത്യ-ഗൾഫ് വ്യാപാരം: കഴിഞ്ഞ വർഷം വൻകുതിപ്പ്

കൂടുതൽ രാജ്യങ്ങളുമായി സാമ്പത്തിക കരാറിന് നീക്കം

MediaOne Logo

Web Desk

  • Published:

    28 Aug 2024 5:22 PM GMT

India-Gulf trade: Big jump last year
X

ദുബൈ: ഇന്ത്യക്കും ഗൾഫ് രാജ്യങ്ങൾക്കും ഇടയിൽ വ്യാപാരരംഗത്ത് വൻമുന്നേറ്റം. കഴിഞ്ഞ വർഷം 162 ബില്യൻ ഡോളർ എന്ന റിക്കാർഡ് വർധനയാണ് നേടിയത്. ഇന്ത്യയുടെ മൊത്തം വ്യാപാരത്തിന്റെ 15 ശതമാനം കൂടിയാണിത്.

ഊർജം, പ്രതിരോധം, ആരോഗ്യം ഉൾപ്പെടെ എല്ലാ തുറകളിലും ഇന്ത്യ -ഗൾഫ് വ്യാപാരം മുന്നേറുകയാണ്. 162 ബില്യൻ ഡോളർ എന്ന ഉയർന്ന നിലയിലേക്ക് വ്യാപാരം ഉയർന്നത് മികച്ച നേട്ടമാണ്. പ്രതികൂല സാഹചര്യങ്ങൾക്കിടയിലും ഇന്ത്യ, ജി.സി.സി വ്യാപാര വർധന ഏറെ പ്രതീക്ഷ പകരുന്നതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം ജോ. സെക്രട്ടറി അസീം പി മഹാജൻ പറഞ്ഞു.

യു.എ.ഇയുമായി രണ്ടു വർഷം മുമ്പ് രൂപപ്പെടുത്തിയ സമഗ്ര സാമ്പത്തിക കരാർ കയറ്റിറക്കുമതി രംഗത്ത് നിർണായക മുന്നേറ്റത്തിന് ഘടകമായിട്ടുണ്ട്. സമാന രീതിയിൽ സൗദി അറേബ്യ ഉൾപ്പെടെ മറ്റു രാജ്യങ്ങളുമായും സമഗ്ര സാമ്പത്തിക കരാറിന് രൂപം നൽകാനുള്ള തിരക്കിട്ട നീക്കങ്ങളാണ് പരോഗമിക്കുന്നത്. എണ്ണയിതര മേഖലകളിൽ കൂടുതൽ ശ്ര്രദ്ധ കേന്ദ്രീകരിക്കാൻ യു.എ.ഇ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളും ശക്തമായ പദ്ധതികളാണ് ആവിഷ്‌കരിക്കുന്നത്. ഇതിന്റെ ഭാഗമായി ഗൾഫ് രാജ്യങ്ങൾ ഏറെ താൽപര്യത്തോടെയാണ് ഇന്ത്യയെ ഇപ്പോൾ ഉറ്റുനോക്കുന്നതും.

TAGS :

Next Story