Quantcast

ഇന്ത്യ പുനരുപയോഗ ഊർജപാതയിൽ; പദ്ധതികൾ ഊർജിതമെന്ന്​ കേന്ദ്രമന്ത്രി

2070ഓടെ കാർബൺരഹിത ഗതാഗതം എന്ന ലക്ഷ്യം കൈവരിക്കാനാണ്​ പദ്ധതിയെന്നും മന്ത്രി

MediaOne Logo

Web Desk

  • Published:

    4 Oct 2023 6:09 PM GMT

India is on renewable energy path: The Union Petroleum Minister Hardeep S Puri, renewable energy in India, Union Petroleum Minister Hardeep S Puri
X

അബൂദബി: പുനരുപയോഗ ഊർജത്തിലേക്ക്​ ഇന്ത്യ അതിവേഗം സഞ്ചരിക്കുകയാണെന്ന് ​കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക വകുപ്പ് ​മന്ത്രി ഹർദീപ്​ സിങ്​പുരി. 2070ഓടെ കാർബൺരഹിത ഗതാഗതം എന്ന ലക്ഷ്യം കൈവരിക്കാനാണ്​ പദ്ധതിയെന്നും മന്ത്രി വ്യക്​തമാക്കി. അബൂദബിയിൽ നടക്കുന്ന അഡിപെക്​ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഹർദീപ്​ സിങ്​ പുരി.

ഊർജസുരക്ഷ ഉറപ്പുവരുത്തുക, കാർബൺബഹിർഗമനം കുറക്കുക എന്നിവ ലക്ഷ്യമിട്ട്​ നിരവധി നടപടികളാണ്​ ഇന്ത്യ സ്വീകരിച്ചുവരുന്നത്​. 2018ൽ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ജൈവ ഇന്ധനവുമായി ബന്ധപ്പെട്ട ദേശീയനയം വിജയകരമാണെന്നും മന്ത്രി ഹർദീപ്​ സിങ്​ പുരി പറഞ്ഞു. 10 ശതമാനം എതനോൾ ഉൾപ്പെടുന്ന പെട്രോൾ ഉത്​പാദിപ്പിക്കാനുള്ള പദ്ധതി നിശ്ചിത സമയത്തിനും മുന്‍പേ പൂർത്തിയായി. നിലവിൽ എതനോൾ 20 മിശ്രിതം ഉൾപ്പെടുന്ന പെട്രോൾ വിതരണം ചെയ്യുന്ന 5,000ത്തിലധികം പമ്പുകളാണ്​ ഇന്ത്യയിലുള്ളത്​.

ഇലക്​ട്രിക്​ വാഹന വിപണിയും കുതിപ്പു തുടരുകയാണെന്ന്​ മന്ത്രി പറഞ്ഞു​. 2025ഓടെ ഊർജ ഉപയോഗത്തിന്‍റെ 20 ശതമാനം ജൈവ ഇന്ധനമായി മാറ്റാനാകുമെന്നാണ്​ പ്രതീക്ഷ. ലോകത്ത്​ഹരിത ഹൈഡ്രജൻ ഉപയോഗം വിജയിച്ച രാജ്യം ​ഇന്ത്യയാണെന്നും മന്ത്രി അവകാശപ്പെട്ടു. അതിനിടെ, ആഗോള വിപണിയിൽ പെട്രോൾ വില ഗണ്യമായി ഉയരുന്നത്​ ഇന്ത്യക്ക്​ മാത്രമല്ല ലോകത്തിന്​ ഒന്നാകെ ഭീഷണിയാണെന്ന്​ ബ്ലുംബെർഗിന്​ നൽകിയ അഭിമുഖത്തിൽ മന്ത്രി പ്രതികരിച്ചു

ഉൽപാദന നയത്തിൽ മാറ്റം വരുത്തി ഇന്ധനവിലയുടെ കുതിപ്പ്​ നിയന്ത്രിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന്​ കഴിഞ്ഞ ദിവസം ഒപെക്​ സെക്രട്ടറി ജനറൽ ഹൈതം അൽ ഗൈസുമായുള്ള കൂടിക്കാഴ്​ചയിൽ മന്ത്രി ഹർദീപ്​ സിങ്​ പുരി ആവശ്യ​പ്പെട്ടിരുന്നു.

Summary: ''India is on renewable energy path'': The Union Petroleum Minister Hardeep S Puri

TAGS :

Next Story