'ഇന്ത്യ ഖേലോ ഫുട്ബോൾ' ട്രയൽസ് ദുബൈയിലും അജ്മാനിലും
ഈ മാസം 20, 21 തിയതികളിലാണ് മത്സരം
ദുബൈ: കാൽപന്തു പ്രതിഭകളെ കണ്ടെത്താൻ 'ഇന്ത്യ ഖേലോ ഫുട്ബോൾ' ട്രയൽസ് യു.എ.ഇയിൽ. ദുബൈ, അജ്മാൻ എന്നിവിടങ്ങളിലായി ഈ മാസം 20, 21 തിയതികളിലാണ് മത്സരം. ഫുട്ബോൾ പ്രതിഭകളെ കണ്ടെത്തി ഇന്ത്യയിലും പുറത്തും പരിശീലനം നൽകാനാണ് പദ്ധതിയെന്ന് സംഘാടകർ അറിയിച്ചു.
ദുബൈ, അജ്മാൻ എന്നിവിടങ്ങളിൽ പ്രതിഭകളെ കണ്ടെത്താനുള്ള മത്സരങ്ങളുടെ ഒരുക്കം പുരോഗമിക്കുകയാണ്. ഇന്ത്യ ഖേലോ ഫുട്ബാൾ കൂട്ടായ്മയും ബ്ലൂ ആരോസും ചേർന്നാണ് ഇന്ത്യ ഖേലോ ട്രയൽസ് നടത്തുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന പ്രതിഭകൾക്ക് ഇന്ത്യൻ-വിദേശ ഫുടബോൾ അക്കാദമികളിൽ പരിശീലനം നൽകുമെന്ന് ഐ.കെ.എഫ് സ്ഥാപകൻ ഫാനി ഭൂഷൺ അറിയിച്ചു.
ടാലന്‍റെ ഹണ്ടിന്‍റെ അന്തിമഘട്ടം ഫെബ്രുവരി നാലിന് വിവിധ ഫുട്ബോൾ ക്ലബ് പ്രതിനിധികളുടെ സാന്നിധ്യത്തിൽ നടക്കും. ഇന്ത്യൻ ഫുട്ബാളിന് സജീവത പകരുകയാണ് ഈ സംരംഭം മുഖേനെ ലക്ഷ്യമിടുന്നതെന്ന് സംഘാടകർ അറിയിച്ചു. ഐ.എസ്.എൽ, ഐലീഗ് പോലുള്ള മത്സരങ്ങളുടെ നിലവാരം ഉയർത്താനും പുതിയ ഫുട്ബോൾ പ്രതിഭകളുടെ വരവിലൂടെ സാധിക്കും.
Summary: 'India Khelo Football' trials in UAE to find football talents
Adjust Story Font
16