ഇന്ത്യ-യു.എ.ഇ വിമാനസര്‍വീസ്; ഏതാനും നഗരങ്ങളില്‍ ടിക്കറ്റ് ബുക്കിങ് പുനരാരംഭിച്ചു
ഇന്‍ഡിഗോ എയര്‍ലൈന്‍സ് വെബ്‌സൈറ്റിലും ദുബൈയിലേക്കുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. കണക്ടിങ് ഫ്‌ളൈറ്റിന് 850 ദിര്‍ഹം, നേരിട്ടുള്ള ഫ്‌ള്ളൈറ്റിന് 1,100 ദിര്‍ഹം എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്.
കോവിഡ് സാഹചര്യത്തില്‍ നിര്‍ത്തിവെച്ച ഇന്ത്യ-യു.എ.ഇ വിമാനസര്‍വീസ് ജൂലൈ 15 മുതല്‍ പുനരാരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. ഖലീജ് ടൈംസ് ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
ഏതാനും ഇന്ത്യന്‍ നഗരങ്ങളില്‍ നിന്ന് യു.എ.ഇയിലേക്കുള്ള വിമാനടിക്കറ്റ് ബുക്കിങ് പുനരാരംഭിച്ചിട്ടുണ്ട്. ജൂലൈ 15, 16 തിയതികളില്‍ മുംബൈയില്‍ നിന്ന് യു.എ.ഇയിലേക്ക് ഏതാനും ടിക്കറ്റുകള്‍ ലഭ്യമാണെന്ന് വിസ്താര എയര്‍ലൈന്‍സ് വെബ്‌സൈറ്റ് പറയുന്നു.
ഇന്‍ഡിഗോ എയര്‍ലൈന്‍സ് വെബ്‌സൈറ്റിലും ദുബൈയിലേക്കുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. കണക്ടിങ് ഫ്‌ളൈറ്റിന് 850 ദിര്‍ഹം, നേരിട്ടുള്ള ഫ്‌ള്ളൈറ്റിന് 1,100 ദിര്‍ഹം എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്.
കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ ഏപ്രില്‍ 24 മുതലാണ് ഇന്ത്യ-യു.എ.ഇ വിമാനസര്‍വീസ് റദ്ദാക്കിയത്. പിന്നീട്ട് ഘട്ടം ഘട്ടമായി വിലക്ക് ജൂലൈ 15വരെ ദീര്‍ഘിപ്പിക്കുകയായിരുന്നു.
Adjust Story Font
16