യുഎഇ യാത്രാവിലക്കിൽ ആശങ്ക തുടരുന്നു: പ്രോട്ടോകോളിൽ വ്യക്തത വരുത്തിയാൽ ഉടൻ സര്‍വീസ്
ഇന്ത്യക്കാർക്ക് യുഎഇലേക്കുള്ള പ്രവേശന വിലക്ക് ജൂലൈ 21 വരെ തുടരുമെന്ന വാർത്തകളിൽ വസ്തുത ഇല്ലെന്ന് ട്രാവൽ ഏജൻസികൾ.
ഇന്ത്യക്കാർക്ക് യുഎഇലേക്കുള്ള പ്രവേശന വിലക്ക് ജൂലൈ 21 വരെ തുടരുമെന്ന വാർത്തകളിൽ വസ്തുത ഇല്ലെന്ന് ട്രാവൽ ഏജൻസികൾ. യാത്രക്കാർക്കുള്ള പ്രോട്ടോകോളിൽ വ്യക്തത വരുത്തിയാൽ ഇന്ത്യയിൽ നിന്നും എപ്പോൾ വേണമെങ്കിലും സർവീസ് പുനരാരംഭിക്കുമെന്നാണ് വിമാന കമ്പനികള്‍ അറിയിക്കുന്നത്.
യാത്രാ വിലക്ക് സംബന്ധിച്ച് എയർലൈൻസുകൾക്ക് സിവിൽ ഏവിയേഷൻ അതോറിറ്റി നൽകിയ നോട്ടീസാണ് തെറ്റിദ്ധാരണക്ക് ഇടയാക്കിയത്. ജൂലൈ 21 വരെ ഇന്ത്യ അടക്കം 13 രാജ്യങ്ങളിലേക്ക് വിമാന സർവീസ് റദ്ധാക്കിയെന്നാണ് എയർലൈനുകൾക്ക് നൽകിയ നോട്ടീസില്‍ പറയുന്നത്.
എന്നാൽ, ഏവിയേഷൻ അതോറിറ്റികൾ സർവസാധാരണമായി എയർലൈനുകൾക്ക് നൽകുന്ന നോട്ടിസാണിത്. നിയന്ത്രണങ്ങൾ അവസാനിക്കാൻ സാധ്യതയുള്ള തീയതി നോട്ടീസിൽ രേഖപ്പെടുത്തണം എന്ന് നിർബന്ധമുള്ളതിനാൽ മാത്രമാണ് ജൂലൈ 21 എന്ന തീയതി വെച്ചിരിക്കുന്നതെന്നാണ് വിവരം. ഈ ദിവസത്തിന് മുൻപോ തുടർന്നോ നിയന്ത്രണങ്ങൾ നീക്കാം. മോശം കാലാവസ്ഥ, റൺവേ അറ്റകുറ്റപ്പണി, ദുരന്തങ്ങൾ എന്നിവയുടെ ഘട്ടത്തിലും സൂചന നൽകാറുണ്ട്. എന്നാൽ, ഈ തീയതിക്ക് മുൻപ് തന്നെ നിയന്ത്രണങ്ങൾ മാറ്റുകയാണ് പതിവ്.
എത്രയും വേഗത്തിൽ വിലക്ക് നീക്കാനാണ് യു.എ.ഇ ഭരണകൂടം നീക്കം നടത്തുന്നത്. എമിറേറ്റ്സ്, ഇത്തിഹാദ്, എയർഇന്ത്യ എന്നീ എയർലൈനുകൾ ജൂലൈ ആറ് വരെയാണ് യാത്രാവിലക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഏഴ് മുതൽ സർവീസ് പുനരാരംഭിക്കാൻ തുനിയുന്നതായി എമിറേറ്റ്സ് കഴിഞ്ഞ ദിവസം യാത്രക്കാരന് നൽകിയ മറുപടിയിൽ അറിയിച്ചിരുന്നു.
Adjust Story Font
16