ജൂലൈ 6 വരെ യു.എ.ഇയിലേക്ക് വിമാന സര്‍വീസുണ്ടാകില്ലെന്ന് എയര്‍ ഇന്ത്യ
ഇതോടെ കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍നിന്നുള്ള പ്രവാസി ഇന്ത്യാക്കാരുടെ മടക്കം വൈകുമെന്നുറപ്പായി.
യു.എ.ഇയിലേക്ക് ജൂലൈ 6 വരെ വിമാന സര്‍വീസുണ്ടാകില്ലെന്ന് എയര്‍ ഇന്ത്യ. ട്വിറ്ററിലൂടെയാണ് എയര്‍ ഇന്ത്യ ഇക്കാര്യം അറിയിച്ചത്. നേരത്തേ ജൂണ്‍ 24 മുതല്‍ ദുബായിലേക്ക് സര്‍വീസ് നടത്തുമെന്ന് വിവിധ വിമാന കമ്പനികള്‍ അറിയിച്ചിരുന്നു.
Dear Mr. Gursehaj, In view of travel restrictions announced by UAE government, flights between India and UAE are suspended till 06th Jul'21. Please keep a watch on our Twitter handle and website for further updates.
— Air India (@airindiain) June 23, 2021
എമിറേറ്റ്സ് എയര്‍ലൈന്‍, ഫ്ലൈ ദുബായ് എന്നിവയുടെ കസ്റ്റമര്‍ കെയര്‍ വിഭാഗവും ജൂലൈ 6 വരെ ഇന്ത്യയില്‍നിന്ന് യു.എ.ഇയിലേക്ക് വിമാന സര്‍വീസ് ഉണ്ടാകില്ലെന്ന് സൂചന നല്‍കിയിട്ടുണ്ട്. ഇതോടെ കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍നിന്നുള്ള പ്രവാസി ഇന്ത്യാക്കാരുടെ മടക്കം വൈകുമെന്നുറപ്പായി.
രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് ബുധനാഴ്ച മുതൽ ദുബൈയിലേക്ക് മടങ്ങിയെത്താനാകുമെന്നായിരുന്നു പ്രതീക്ഷ. ഇന്ത്യ, ദക്ഷിണാഫ്രിക്ക, നൈജീരിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് വാക്സിൻ നിർബന്ധമാക്കിയതായി ശനിയാഴ്ചയാണ് ദുബൈ ദുരന്ത നിവാരണ സമിതി അറിയിച്ചത്. 23 മുതൽ രണ്ട് ഡോസ് വാക്സിൻ നിർബന്ധമാണെന്നായിരുന്നു അറിയിപ്പ്. ബുധനാഴ്ച മുതൽ സർവീസ് പുനരാരംഭിക്കുമെന്ന് എമിറേറ്റ്സും അറിയിച്ചതോടെ പ്രവാസികൾ പ്രതീക്ഷയിലായിരുന്നു. ചില എയർലൈനുകൾ ടിക്കറ്റ് ബുക്കിങ് തുടങ്ങുകയും ചെയ്തു. എന്നാൽ, പലകാര്യങ്ങളിലും അവ്യക്തത ഉണ്ടായതോടെ എയർലൈനുകൾ ടിക്കറ്റ് ബുക്കിങ് നിർത്തിവെക്കുകയായിരുന്നു. ഞായറാഴ്ച ഉച്ചക്ക് നിർത്തിവെച്ച ടിക്കറ്റ് ബുക്കിങ് ഇതുവരെ പുനരാരംഭിച്ചില്ല.
Adjust Story Font
16